പാറശാല: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പിടിയില്‍. സുനില്‍കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്.
ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. കൊലപാതകത്തിന് വേണ്ട ആയുധം വാങ്ങി നല്‍കിയത് ഇയാളാണ്. അമ്പിളിയെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതും ഇയാളാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഞായറാഴ്ച രാത്രി പാറശാലയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.