തിരുവനന്തപുരം: സിനിമയ്ക്കൊപ്പം തന്നെ സമൂഹമാധ്യമത്തിലും സജീവമാണ് നടി മഞ്ജുവാര്യര്‍ ഇപ്പോള്‍.പുതിയ സിനിമകള്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തലും തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കലുമൊക്കെയായി മഞ്ജു സമൂഹമാധ്യമത്തിലും നിറസാന്നിദ്ധ്യമാണ്.അതില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്നത് മഞ്ജുവിന്റെ പുതിയ പാഷനായ ബൈക്ക് റഡിങ്ങിന്റെ വിശേഷങ്ങളാണ്.
പുതിയ ബൈക്കുകളും വാങ്ങുന്നതും അവയിലെ യാത്രയുമൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

നേരത്തെ തുനിവ് എന്ന് ചിത്രത്തില്‍ അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കില്‍ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു.ഇത് മുതലാണ് ബൈക്കിനോടുള്ള താരത്തിന്റെ പാഷന്‍ ചര്‍ച്ചയാകുന്നത്.
ഇപ്പോഴിത മഞ്ജുവിന്റെ പുതിയ ബൈക്ക് റൈഡിങ്ങിന്റെ ചിത്രമാണ് സോഷ്യല്‍ മീഡയയില്‍ തരംഗമാകുന്നത്.

ചെളി പറ്റിയ ബൈക്കിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു' എന്ന ക്യാപ്ഷനൊപ്പം ഒപ്പം റൈഡ് ചെയ്ത സുഹൃത്ത് ബിനീഷ് ചന്ദ്രയ്ക്ക് നടി നന്ദിയും അറിയിച്ചു. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധിപ്പേര്‍ ചിത്രങ്ങള്‍ക്ക് കമെന്റുമായി എത്തുന്നുണ്ട്. അന്ന ബെന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് ഉള്‍പ്പടെയുള്ളവര്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഞ്ജു വാര്യര്‍ ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. എന്ന മോഡല്‍ സ്വന്തമാക്കിയത്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളിലാണ് ബൈക്കിന്റെ വില.പുതിയ ബൈക്ക് വാങ്ങിയതിന് ശേഷം നടന്‍ അജിത്തിന് മഞ്ജു വാര്യര്‍ നന്ദിയും അറിയിച്ചിരുന്നു.ലഡാക്ക് യാത്രയില്‍ അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് മഞ്ജുവും സ്വന്തമാക്കിയത്.