- Home
- /
- Opinion
- /
- ENVIRONMENT
നോർത്ത് ഹെംസ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷന് പുതിയ നേതൃനിര
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂയോർക്ക്: നോർത്ത് ഹെംസ്റ്റെഡ് മലയാളി ഇന്ത്യൻ അസോസിയേഷന്റെ 2021- 22 കാലയളവിലേക്കുള്ള ഭാരവാഹികളെ 2021 ഏപ്രിൽ 11 -ന് ഞായറാഴ്ച നടന്ന ജനറൽബോഡി യോഗത്തിൽ തെരഞ്ഞെടുത്തു. കോവിഡ് 19 മഹാമാരി നിലനിൽക്കുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ച് സൂമിൽകൂടിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
കളത്തിൽ വർഗീസ് (ചെയർമാൻ), ഡിൻസിൽ ജോർജ് (പ്രസിഡന്റ്), ജോർജ് പറമ്പിൽ (വൈസ് പ്രസിഡന്റ്), ബോബി മാത്യൂസ് (സെക്രട്ടറി), ഫിലിപ്പോസ് ജോസഫ് (ട്രഷറർ), സലോമി തോമസ് (ജോയിന്റ് സെക്രട്ടറി), സജി മാത്യൂസ് (ജോയിന്റ് ട്രഷറർ).
കമ്മിറ്റി മെമ്പർമാരായി കോരുത് മാത്യൂസ്, ജിബി മാത്യൂസ്, മാത്യു തോയൽ, റ്റീജാ ഏബ്രഹാം, ജെറി വട്ടമല, തോമസ് വർഗീസ് എന്നിവരേയും തെരഞ്ഞെടുത്തു.
അമേരിക്കയിൽ വളർന്നുവരുന്ന രണ്ടാം തലമുറയ്ക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ ഭാഗമാകുവാൻ വേണ്ട സഹായം ചെയ്തുകൊടുക്കുന്ന ഒരു സംഘടനയാണ് ഹെംസ്റ്റെഡ് മലയാളി അസോസിയേഷൻ. അതിനുവേണ്ടി അർഹരായവരെ കണ്ടുപിടിക്കുന്നതിനും, അവർക്കുവേണ്ട സഹായം എത്തിക്കുവാനും ചെയർമാൻ കളത്തിൽ വർഗീസും, പ്രസിഡന്റ് ഡിൻസിൽ ജോർജും ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് പറമ്പിൽ സ്വാഗതവും, സെക്രട്ടറി ബോബി മാത്യൂസ് കൃതജ്ഞതയും പറഞ്ഞു.