- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സക്കറിയയെ തല്ലിയോടിച്ചതോ? ടി പി ശ്രീനിവാസനെ അടിച്ചു വീഴ്ത്തിയതോ? എം വി രാഘവന്റെ വീട് കത്തിച്ചതോ? ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതോ? വി ടി ബലറാമിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കാതിരുന്നതോ? അബ്ദുള്ളക്കുട്ടിയെ നിലത്തിട്ട് ചവിട്ടി കൂട്ടിയതോ? സോഷ്യൽ മീഡിയയിലൂടെ നിരന്തരം തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതോ? ഇതൊന്നും ഫാസിസമല്ലേ സഖാക്കളേ?
കവി കുരീപ്പുഴ ശ്രീകുമാറിനെ തല്ലിയത് ഫാസിസത്തിന്റെ സ്വഭാവികമായ പ്രതികരണവും അങ്ങേയറ്റം തെമ്മാടിത്തരവും ആണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടോ? ആർഎസ്എസ് - സംഘപരിവാർ പ്രവർത്തകർ അസഹിഷ്ണുതയുടെ വക്താക്കൾ ആണ് എന്ന എല്ലാവർക്കും അറിയാവുന്ന സത്യം വീണ്ടും അടിവരയിടാൻ ? ഇതു കാരണമായി. അറിയപ്പെടുന്ന ഒരു കവിക്ക് പോലും തന്റെ അഭിപ്രായം തുറന്നു പറയാൻ കമ്മ്യുണിസ്റ്റുകാർ ഭരിക്കുന്ന കേരളത്തിൽ പോലും സാധിക്കുന്നില്ല എന്നതു അപകടകരമായ പ്രവണതയാണ്. യാതൊരു തര ന്യായീകരണവും അർഹിക്കാത്ത ശുദ്ധ തെമ്മാടിത്തരമാണ് കവിക്ക് നേരെയുണ്ടായ അക്രമണം. കവി പറഞ്ഞത് എന്തുമാവട്ടെ - തല്ല് അതിനൊരു പരിഹാരമല്ല. ഒരു ഗ്രന്ഥശാലയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ സമ്പൂർണ മതേതരവാദിയായ ശ്രീകുമാർ ചില വിശ്വാസങ്ങൾക്ക് നേരെ കടുത്ത വിമർശനം ഉന്നയിച്ചതാണ് കയ്യേറ്റ ശ്രമത്തിൽ കലാശിച്ചത്. ശ്രീകുമാറിന്റെ അഭിപ്രായത്തോട് വാസ്തവത്തിൽ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേർക്കും എതിർപ്പുണ്ടായിരുന്നു. അയ്യപ്പൻ ജനിച്ചത് സ്വവർഗ രതിയിലൂടയാണ്, പത്മനാഭസ്വാമിയുടെ നാഭിയിലെ
കവി കുരീപ്പുഴ ശ്രീകുമാറിനെ തല്ലിയത് ഫാസിസത്തിന്റെ സ്വഭാവികമായ പ്രതികരണവും അങ്ങേയറ്റം തെമ്മാടിത്തരവും ആണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടോ? ആർഎസ്എസ് - സംഘപരിവാർ പ്രവർത്തകർ അസഹിഷ്ണുതയുടെ വക്താക്കൾ ആണ് എന്ന എല്ലാവർക്കും അറിയാവുന്ന സത്യം വീണ്ടും അടിവരയിടാൻ ? ഇതു കാരണമായി. അറിയപ്പെടുന്ന ഒരു കവിക്ക് പോലും തന്റെ അഭിപ്രായം തുറന്നു പറയാൻ കമ്മ്യുണിസ്റ്റുകാർ ഭരിക്കുന്ന കേരളത്തിൽ പോലും സാധിക്കുന്നില്ല എന്നതു അപകടകരമായ പ്രവണതയാണ്. യാതൊരു തര ന്യായീകരണവും അർഹിക്കാത്ത ശുദ്ധ തെമ്മാടിത്തരമാണ് കവിക്ക് നേരെയുണ്ടായ അക്രമണം. കവി പറഞ്ഞത് എന്തുമാവട്ടെ - തല്ല് അതിനൊരു പരിഹാരമല്ല.
ഒരു ഗ്രന്ഥശാലയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ സമ്പൂർണ മതേതരവാദിയായ ശ്രീകുമാർ ചില വിശ്വാസങ്ങൾക്ക് നേരെ കടുത്ത വിമർശനം ഉന്നയിച്ചതാണ് കയ്യേറ്റ ശ്രമത്തിൽ കലാശിച്ചത്. ശ്രീകുമാറിന്റെ അഭിപ്രായത്തോട് വാസ്തവത്തിൽ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേർക്കും എതിർപ്പുണ്ടായിരുന്നു. അയ്യപ്പൻ ജനിച്ചത് സ്വവർഗ രതിയിലൂടയാണ്, പത്മനാഭസ്വാമിയുടെ നാഭിയിലെ താമര വച്ചത് ബിജെപിക്കാരാണ്; ബ്രഹ്മാവിന്റെ തല ഫെവിക്കോളിന് ഒട്ടിച്ച് വച്ചിരിക്കുന്നതാണ്, എറണാകുളം ക്ഷേത്രം ഇടിച്ചുനിരത്തി കുഴിക്കക്കൂസ് പണിയണം തുടങ്ങിയ പരാമർശങ്ങൾ ഒക്കെ കുരീപ്പുഴ നടത്തി എന്നാണ് അക്രമത്തെ ന്യായീകരിക്കുന്നവർ പറയുന്നത്.
ഇങ്ങനെയൊക്കെ തന്നെയാണ് ശ്രീകുമാർ പറഞ്ഞത് എന്നു വ്യക്തമാകണമെങ്കിൽ ഇതു സംബന്ധിച്ച വീഡിയോ പുറത്തു വരണം. എന്തായാലും ശ്രീകുമാറിന്റെ പരാമർശം സദസിൽ പൊതുവേ മതിപ്പ് ഉണ്ടാക്കിയില്ല എന്നതിന്റെ തെളിവാണ് ഗ്രന്ഥശാലാ സെക്രട്ടറി അഡ്വ. ജയകുമാർ ക്ഷമ ചോദിച്ച് പ്രസംഗിച്ചത്. തുടർന്ന് പുറത്തിറങ്ങിയ ശ്രീകുമാറിനെ ഒരു വിഭാഗം ആളുകൾ ചോദ്യം ചെയ്യുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ആയിരുന്നു. വലിയ തോതിൽ അസഭ്യം വിളിക്കുകയും കയ്യേറ്റ ശ്രമം ഉണ്ടായെന്നും ഗ്രന്ഥശാല ഭാരവാഹികൾ തന്നെയാണ് തല്ലുകൊള്ളാതെ രക്ഷിച്ചതെന്നും ശ്രീകുമാർ തന്നെ പറഞ്ഞിട്ടുണ്ട്.
കവി പറഞ്ഞ ഒരു ആശയത്തോടും മറുനാടന് യോജിപ്പില്ല. ബഹുസ്വരമുള്ള ഒരു സമൂഹത്തിൽ വിദ്വേഷം പടർത്താൻ ഇടയുള്ള ഇത്തരം അഭിപ്രായങ്ങൾ ഒഴിവാക്കാനുള്ള വിവേകം പൊതു പ്രസംഗക്കാർ കാണിക്കേണ്ടതുമുണ്ട്. എന്നാൽ ആരോഗ്യകരമായ ഒരു ജനാധിപത്യ ക്രമത്തിൽ ആ രാജ്യത്തെ പൗരന്മാർക്ക് സ്വതന്ത്രമായി ചിന്തിക്കാനും അവർക്ക് ഇഷ്ടമുള്ളത് പറയാനുമുള്ള അവകാശം ഉണ്ട്. ഫ്രീ - സ്പീച്ച് എന്നത് ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഭയരഹിതമായി എന്തും പറയാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം ഉറപ്പു നൽകുന്നത്.
കുരീപ്പുഴ ശ്രീകുമാർ എന്ത് പറഞ്ഞു എന്നത് ഇവിടെ ഒട്ടും പ്രസക്തമല്ല. എന്ത് അഭിപ്രായവും പറയാനുള്ള പരിപൂർണമായ അവകാശം ഇന്ത്യൻ ഭരണഘടനാ ഉറപ്പു നൽകുന്നുണ്ട്. ഫ്രീ സ്പീച്ച് എന്നാൽ അത് തന്നെയാണ്. മതങ്ങളും ദൈവങ്ങളും വിമർശനാതീതം ആണെന്നും കരുതേണ്ടതില്ല. ഒരാളെ അയാളുടെ അഭിപ്രായത്തിന്റെ പേരിൽ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും അസഭ്യം വിളിക്കുന്നതും അംഗീകരിക്കാൻ ആവില്ല. ഒരാൾ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ എന്തുകൊണ്ട് വിയോജിക്കുന്നു എന്ന് മാന്യമായ ഭാഷയിൽ പറയണം. തല്ലിയും പേടിപ്പിച്ചുമല്ല തീർക്കേണ്ടത്. ശ്രീകുമാറിന്റെ കാരയ്ത്തിൽ സംഭവിച്ചതും അതാണ്. അതുകൊണ്ട് തന്നെ ഇതു ഫാസിസമല്ലാതെ മറ്റൊന്നല്ല. ഇതിനെ അപലപിക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല.
ദൈവങ്ങൾ എന്താ വിമർശനങ്ങൾക്ക് അതീതരാണോ?
ദൈവങ്ങൾ വിമർശനങ്ങൾക്ക് അതീതരാണ് എന്ന സങ്കല്പം ആണ് ആദ്യം പൊളിച്ചെഴുതേണ്ടത്. മതങ്ങളും മതപുരോഹിതരും പോലും വിമർശനത്തെ സഹിക്കുന്നില്ല. ദൈവ - മത ചിന്തകൾ തന്നെ ഒരു സങ്കല്പം ആയതിനാൽ അത് തീർച്ചയായും വിമർശിക്കപ്പെടണം. നിരവധി മതങ്ങളും ദൈവങ്ങളും ചരിത്രത്തിൽ നിന്നും അപ്രത്യക്ഷമായത് ഇത്തരം സംവിധാനങ്ങളിലൂടെയാണ്. എന്റെ ദൈവവും എന്റെ മതവും മാത്രമാണ് ശരി എന്ന ചിന്ത നിലവിൽ ഉണ്ട് എന്നതുകൊണ്ട് തന്നെ വിമർശിക്കപ്പെട്ടെ മതിയാവു.
[BLURB#1-VL]മതങ്ങൾ എല്ലാം പഠിപ്പിക്കുന്നത് സ്നേഹവും സഹകരണവും ബഹുമാനവുമാണ്. അതുകൊണ്ട് തന്നെ വിമർശനത്തിന്റെ പേരിൽ ഒരു ദൈവവും ആരോടും പിണങ്ങുകയില്ല. തന്റെ ഐഡന്റിറ്റി നിലനിർത്താൻ ഒരു ദൈവത്തിന്റെയും മനുഷ്യന്റെയും ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഒരു ദൈവം ആഗ്രഹിക്കുന്നെങ്കിൽ ആ ഒറ്റക്കാരണം കൊണ്ട് അത് ദൈവമല്ല എന്നു തീർച്ച. ആരെങ്കിലും ദൈവത്തിന് വേണ്ടി മനുഷ്യരെ വെറുക്കുന്നെങ്കിൽ അവർക്കുള്ളിൽ ദൈവമില്ല. അതുകൊണ്ട് തന്നെ വിമർശനങ്ങളോടുള്ള ഈ അസഹിഷ്ണുത ദൈവികമല്ല. ദൈവത്തിന്റെ കാലവും അവർക്കുണ്ടാവില്ല.
കാവി നിറമുള്ള ഫാസിസവും ചുവപ്പ് നിറമുള്ള ഫാസിസവും
ഫാസിസം എന്നാൽ അതിന്റെ നിറം കാവി മാത്രമാണ് എന്നു കരുതുന്ന ഒരു സമൂഹമാണ് നമ്മുടെ മുമ്പിൽ വളർന്നു പടരുന്നത്. മുതലാളിത്തത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായാണ് ഫാസിസം ലോകത്ത് ഇടംപിടിച്ചത്. വംശീയതയും വലതു രാഷ്ട്രീയവും കലർന്നതായിരുന്നു അത്. ഹിറ്റലറും മുസോളിനിയും ആയിരുന്നു അതിന്റെ വക്താക്കൾ. അതുകൊണ്ട് തന്നെ വലതു വംശീയ വാദം ഉയർത്തുന്ന സംഘപരിവാർ ഇവിടെ ഫാസിസത്തിന്റെ പ്രതീകങ്ങളാണ്.
പടിഞ്ഞാറൻ രാജ്യങ്ങളെ മുതലാളിത്ത വംശീയതയുടെ ഭാഗമായി രൂപപ്പെട്ട ഫാസിസം വ്യത്യസ്തമായി അതിന്റെ ശാഖകൾ പടർത്തിയപ്പോൾ ബിജെപിയും മോദിയും ഇവിടെ ഫാസിസത്തിന്റെ പ്രതീകങ്ങളായി. പാശ്ചാത്യ നാടുകളിൽ സ്വത്തിന്് വേണ്ടി പോരാടിയ സോഷ്യലിസ്റ്റുകൾ എല്ലാം പുരോഗമന വാദികൾ ആയതും അങ്ങനെയാണ്. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഫാസിസത്തിന്റെ മാത്രമല്ല പുരോഗമന വാദത്തിന്റെയും സാങ്കല്പിക ഇടനാഴികൾ പൊളിഞ്ഞു വീണു. സോവിയറ്റ് കമ്മ്യുണിസ്റ്റ് നേതാക്കളായ സ്റ്റാലിൻ അടക്കമുള്ളവർ അങ്ങനെയാണ് ഫാസിസ്റ്റുകളായി ചരിത്രത്തിൽ ഇടം പിടിച്ചത്.
മതത്തിന് വേണ്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടിയും പോരാടിയിരുന്ന ഇന്ത്യൻ കമ്മ്യുണിസ്റ്റുകൾ പുരോഗമന വാദികൾ ആയിരുന്നെങ്കിലും വ്യവസ്ഥാപിത സംവിധാനങ്ങൾ പടുത്തുയത്താനും നിലനിർത്താനും ബദൽ സംഘനകൾ അടിച്ചമർത്തുന്ന കമ്മ്യുണിസ്റ്റുകാർ ഫാസിസത്തെ പ്രതിനിധാനം ചെയ്യുകയാണ്. അതുകൊണ്ട്. തന്നെ കേരളത്തിലെ ഫാസിസ്റ്റുകളുടെ കണക്കെടുത്താൽ സംഘപരിവാറുമായി ഒട്ടും മോശമല്ലാതെ മത്സരിക്കാൻ സിപിഎമ്മിന് സാധിക്കും. ഒരു പക്ഷേ സംഘപരിവാറിനെക്കാൾ കടുത്ത ഫാസിസ്റ്റുകൾ സിപിഎമ്മുകാർ തന്നെയാവും.
സക്കറിയക്കെതിരെയുള്ള ആക്രമണം സ്വഭാവിക പ്രതികരണം
കുരീപ്പുഴ ശ്രീകുമാർ അക്രമിക്കപ്പെട്ടു എന്നു ശ്രീകുമാർ പോലും പറയുന്നില്ല. എന്നാൽ മതങ്ങൾ എല്ലാം പഠിപ്പിക്കുന്നത് സ്നേഹവും സഹകരണവും ബഹുമാനവുമാണ്. അതുകൊണ്ട് തന്നെ വിമർശനത്തിന്റെ പേരിൽ ഒരു ദൈവവും ആരോടും പിണങ്ങുകയില്ല. തന്റെ ഐഡന്റിറ്റി നിലനിർത്താൻ ഒരു ദൈവത്തിന്റെയും മനുഷ്യന്റെയും ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഒരു ദൈവം ആഗ്രഹിക്കുന്നെങ്കിൽ ആ ഒറ്റക്കാരണം കൊണ്ട് അത് ദൈവമല്ല എന്നു തീർച്ച. ആരെങ്കിലും ദൈവത്തിന് വേണ്ടി മനുഷ്യരെ വെറുക്കുന്നെങ്കിൽ അവർക്കുള്ളിൽ ദൈവമില്ല. അതുകൊണ്ട് തന്നെ വിമർശനങ്ങളോടുള്ള ഈ അസഹിഷ്ണുത ദൈവികമല്ല. ദൈവത്തിന്റെ കാലവും അവർക്കുണ്ടാവില്ല.എട്ടു വർഷം മുമ്പ് മറ്റൊരു സാഹിത്യകാരൻ കേരളത്തിൽ ആക്രമിക്കപ്പെട്ടിരുന്നു. ശ്രീകുമാറിനെ പോലെ അസഭ്യം വിളിക്കുകയോ തടഞ്ഞു വയ്ക്കുകയോ മാത്രമല്ല കയ്യേറ്റത്തിന് വരെ ആ എഴുത്തുകാരൻ വിധേയനായി. അത് മറ്റാരും ആയിരുന്നില്ല, മലയാളത്തിലെ ഏറ്റവും വലിയ രണ്ട് കഥാകൃത്തുക്കളിൽ ഒരാളായ സക്കറിയ ആയിരുന്നു.
സിപിഎം കോട്ടയായ പയ്യന്നൂരിലെ ഒരു പരിപാടിയിൽ പ്രസംഗിക്കവെ രാജ്‌മോഹൻ ഉണ്ണിത്താനെ തടഞ്ഞു വച്ച ഡിവൈഎഫ്ഐ കപടസദാചാരത്തെ കുറിച്ചു പ്രസംഗിച്ചതായിരുന്നു പ്രകോപന കാരണം. പണ്ട് സിപിഎം നേതാക്കൾ ഒളിവിൽ ആയിരുന്നപ്പോൾ ഇക്കാര്യത്തിൽ വളരെ ഉദാരമനസ്‌കരായിരുന്നെന്നും എന്നാൽ ഇപ്പോൾ ഡിവൈഎഫ്ഐക്കാർ അതിന് സമ്മതിക്കുന്നില്ല എന്നുമായിരുന്നു സക്കറിയയുടെ പരാമർശം.
യോഗം കഴിഞ്ഞിറങ്ങിയ സക്കറിയായെ ഡിവൈഎഫ് ഐ പ്രവർത്തകർ നിർത്താതെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അധികം പിരക്കുകളില്ലാതെ സക്കറിയയെ സംഘാടകർ കാറിൽ കയറ്റിയത്. അന്നു പാർട്ടി സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യന്ത്രി പിണറായി വിജൻ പറഞ്ഞത് അത് അണികളുടെ സ്വഭാവികമായ പ്രതികരണം ആണ് എന്നായിരുന്നു. പള്ളി മുറ്റത്ത് ചെന്നു പള്ളിക്കെതിരെ പറഞ്ഞാൽ എന്തു സംഭവിക്കും എന്ന ഉദാഹരണം സഹിതമായിരുന്നു പിണറായിയുടെ ന്യായീകരണം.
എന്നു വച്ചാൽ തല്ലുന്നത് ഞങ്ങൾ ആണെങ്കിൽ സ്വഭാവിക പ്രതികരണം. മറ്റുള്ളവരാണെങ്കിൽ ഫാസിസം. ഇതല്ലേ ഇപ്പോൾ കണ്ടു വരുന്നത്. തല്ലാൻ ഓങ്ങിയതിന്റെ പേരിൽ കുരീപ്പുഴ ഫാസിസത്തിന്റെ ഇരയാകുമ്പോൾ തല്ലുകൊണ്ട സക്കറിയ സ്വഭാവിക പ്രതികരണത്തിന്റെ ഇരയായി മാറുന്ന ഇരട്ടത്താപ്പ്. അതാണ് ചോദ്യം ചെയ്യപ്പെടേണ്ടതും വിമർശിക്കപ്പെടേണ്ടതും. സിപിഎം എക്കാലത്തും പുലർത്തിയിരുന്നത് ഈ ഇരട്ടത്താപ്പാണഅ. കുരീപ്പുഴക്കുണ്ടായ ദുരന്തം വലിയ ആഘാതമായി ചിത്രീകരിക്കുന്നവകർ ഫാസിസത്തിന്റെ തീവ്ര ഗന്ധമായി ചിത്രീകരിക്കുന്നവർ എന്തുകൊണ്ടാണ് സക്കറിയയുടെ വിഷയത്തിൽ ഈ നിലപാട് എടുത്തത് എന്നു ചരിത്രം വിലയിരുത്തേണ്ടതുണ്ട്.
വീട് കത്തിച്ച എംവിആർ... വ്യക്തിഹത്യക്കാരിയായ ഗൗരിയമ്മ ... വെട്ടിക്കൊന്ന ടിപി
സിപിഎം ഫാസിസത്തിന്റെ ഇരകളുടെ എണ്ണം എടുത്താൽ ഒരിക്കലും അവസാനിക്കുകയില്ല. കണ്ണൂരിൽ വെട്ടിക്കൊല്ലപ്പെട്ട ആർഎസ്എസുകാർ മാത്രമല്ല സിപിഎമ്മുകാരും ആ ഫാസിസത്തിന്റെ ഇരകളാണ്. എല്ലാ കൊള്ളരുതായ്കളുടെയും പിന്നിൽ ആശയ സംഘർഷങ്ങളാണ്. ചിലർ പറയുന്നത് ചിലർക്ക് ഇഷ്ടപ്പെടാതെ പോകുന്നതിന്റെ ഉപോല്പലങ്ങളാണ്. കൊല്ലപ്പെടുന്ന സിപിഎമ്മുകാർ സംഘപരിവാർ ഫാസിസത്തിന്റെ ഇരകളാണെങ്കിൽ സംഘപരിവാറുകൾ സിപിഎം ഫാസിസത്തിന്റെ ഇരകൾ തന്നെയാണ്. സ്വയം ഇരകളാക്കപ്പെടുന്നവർ രണ്ട് വശത്തെയും ഫാസിസത്തിനിടയിൽ ശ്വാസം മുട്ടിമരിക്കുന്നവരാണ്.
എം വി രാഘവൻ പാർട്ടി വിട്ടപ്പോൾ സംഭവിച്ചത് എന്തൊക്കെയാണ് ഇപ്പോഴത്തെ സിപിഎം നേതാവായ നികേഷ് കുമാർ തന്നെ അയവിറക്കട്ടെ. വീടിന് വെളിയിൽ ഇറങ്ങാതെ വന്നപ്പോൾ വീടിന് തീയിട്ടു, എംവിആർ ഭരിച്ചതുകൊണ്ട് പാപ്പിനശ്ശേരി പാമ്പ് വളർത്തൽ കേന്ദ്രത്തിന് തീയിട്ട് മിണ്ടാപ്രാണികളെ കൊന്നൊടുക്കി. എത്രയോ തവണ എംവിആർ അക്രമിക്കപ്പെട്ടു. ഗൗരിയമ്മ സ്ത്രീയായതുകൊണ്ട് അത്രയധികം അക്രമിക്കപ്പെട്ടില്ലെങ്കിലും എന്തെല്ലാം വ്യക്തിഹത്യകൾക്ക് ഇരയായി. പുറത്താക്കപ്പെട്ട എല്ലാ നേതാക്കളുടെയും സ്ഥിതി അതായിരുന്നെങ്കിൽ അണികൾ തെരുവിൽ ചോരവീണു മരിച്ചു വീഴുകയായിരുന്നു.
ടിപിയുടെ വിധി എത്ര ക്രൂരമായിരുന്നു. കൃത്യമായ രാഷ്ട്രീയ പ്രശ്നം മൂലം പാർട്ടി വിട്ട ടിപിയെ നിഷ്‌കരുണം വെട്ടിക്കൊന്നു കളഞ്ഞില്ലേ? ടിപിക്ക് വേണ്ടി അക്ഷീണം പോരാടുന്ന വിധവയ്ക്കെതിരെ എന്തെല്ലാം അവിഖ്യാതികളാണ് പറഞ്ഞു നടക്കുന്നത്. ടിപിയെ കൊന്നവരെ രക്തസാഭികളായി കൊണ്ടു നടക്കുന്നില്ലേ? അതൊക്കെയാണ് സഹിഷ്ണുതയുടെ അടയാളങ്ങൾ. അതൊക്കെയാണ് ഫാസിസത്തിനെതിരായ മുറവിളകൾ?
ടിപി ശ്രീനിവാസൻ മുതൽ വിടി ബല്റാം വരെ
ടിപി ശ്രീനിവാസനെ ഒരു എസ്എഫ്ഐ നേതാവ് അടിച്ചു നിലത്തിട്ടത് ആർക്കെങ്കിലും മറക്കാൻ പറ്റുമോ? എസ്എഫ്ഐയുടെ പ്രതിഷേധത്തിന്റെ മറികടന്നു നടന്നതായിരുന്നു പ്രകോപനം. അന്നു എത്ര പേർ ഉണ്ടായിരുന്നു പ്രതികരിക്കാൻ? അന്നെവിടെ ആയിരുന്നു ഫാസിസവിരുദ്ധർ. അന്നു പറഞ്ഞ ന്യായങ്ങൾ ഒക്കെ മറന്നോ? ഏത് വലിയവനായാലും തന്തക്ക് വിളിച്ചാൽ അടിച്ചു നിലംപരിശാക്കുമെന്ന് പറഞ്ഞവരൊക്കെ എവിടെ?
സോഷ്യൽ മീഡിയ സജീവമായതോടെ ഫാസിസത്തിന്റെ മുഖവും നിറവും മാറിയിരിക്കുന്നു. സ്വതന്ത്രമായ അഭിപ്രായം പറയാൻ ആരെയും അസഭ്യം വിളിക്കും, ഭീഷണിപ്പെടുത്തും വ്യക്തിഹത്യ ചെയ്യും. സിപിഎമ്മുകാർ മാത്രമല്ല എല്ലാ ആശയക്കാരും ഇക്കാര്യത്തിൽ സംഘപരിവാറിനെക്കാൾ കൂടുതൽ സംഘടിതർ. മറുനാടൻ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ പോലും ഈ ഫാസിസ്റ്റ് അക്രമണത്തിന്റെ ഇരകളാണ്. ഇങ്ങനെ ഒരു എഡറ്റോറിയൽ എഴുതി കഴിയുമ്പോൾ ഇതിന്റെ കീഴിൽ വരുന്ന കമന്റുകളെ കുറിച്ച് ഊഹിക്കാമല്ലോ?
[BLURB#2-VR]വിടി ബൽറാമിനെതിരെ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അക്രമണം ആർക്കാണ് മറക്കാൻ പറ്റുക? ബൽറാം തന്റെ അഭിപ്രായം പറഞ്ഞതിന് എന്തെല്ലാം നുണകളാണ് പ്രചരിപ്പിച്ചത്? അതിന്റെ പേരിൽ കേസ് കൊടുത്തില്ലേ? സോഷ്യൽ മീഡിയയിലൂടെ അസഭ്യം പറഞ്ഞില്ലേ? മാപ്പ് പറയിക്കും എന്നു പറഞ്ഞ് തെരുവിൽ ഇറങ്ങി തടഞ്ഞില്ലേ? മർദ്ദിക്കാൻ എത്ര തവണ ശ്രമിച്ചു? ബൽറാം ജനപ്രതിനിധിയായ മണ്ഡലത്തിൽ ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവച്ചില്ലേ? അതൊന്നു ഫാസിസത്തിന്റെ നിർവചനത്തിൽ വരാതെ പോകുന്നത് എന്തുകൊണ്ട്?
ഫാസിസത്തിന് നിര വ്യത്യാസമില്ല
പണ്ട് ഫാസിസത്തിന്റെ മുഖം മുതലാളിത്തമായിരുന്നു. നിറം കാവിയായിരുന്നു. എന്നാൽ കാലം മാറി. ഇപ്പോൾ മനുഷ്യ ജീവിതത്തിന്റെ സർവ്വ കോണുകളിലും ഫാസിസമുണ്ട്. അതിന് നിറവ്യത്യാസമില്ല ആൾക്കുട്ടത്തിന്റെ ശക്തിയാണ് ഫാസിസം. പൊലീസ് സ്റ്റേഷനിൽ കയറി ആൾക്കൂട്ടത്തിന്റെ ബലത്തിൽ തെറി വിളിക്കുന്നവരും ഫാസിസ്റ്റുകളാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഗുണ്ടായിസം കാണിക്കുന്നവരെല്ലാം ഫാസിസ്റ്റുകളാണ്.
അതിന്റ ഒരു പ്രതിഫലനം മാത്രമാണ് കുരീപ്പുഴയ്ക്കെതിരെയുള്ള അക്രമണത്തിൽ കണ്ടത്. കുരീപ്പുഴയെപോലെയുള്ള സ്വതന്ത്ര ചിന്തകരെ സംരക്ഷിക്കേണ്ടതുണ്ട്. അത് സിപിമ്മുകാരുടെ ചുമതലയല്ല, ജനാധിപത്യ വിശ്വാസികളുടെ ചുമതലയാണ്. എന്നാൽ ആ സംരക്ഷണം ഏതെങ്കിലും ഒരു നിറത്തിനും പതാകയ്ക്കും വേണ്ടിയാവരുത്. നമ്മുടെ മൊത്തം ജനാധിപത്യത്തിന് വേണ്ടിയാവണം. ആ ഫാസിസത്തെയാണ് നമ്മൾ ചെറുത്തു തോല്പിക്കേണ്ടത്. സാധാരണക്കാർ ഒരുമിച്ച് നിന്നാലെ ഫാസിസം അതിന്റെ ദ്രംഷ്ടയും പല്ലും താഴ്‌ത്തി നിർത്തു.