- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാധുനിക സൗകര്യങ്ങളോടെ റെഡ് എക്‌സ് മീഡിയ തുറന്നു
അബുദാബി: സിനിമ - ടെലിവിഷൻ പ്രോഗ്രാം നിർമ്മാണത്തിനുള്ള അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി റെഡ് എക്‌സ് മീഡിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
നവീകരിച്ച പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉത്ഘാടന കർമ്മം ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാർ നിർവ്വഹിച്ചു. സായിദ് തീയ്യറ്റർ ഫോർ ടാലെന്റ്‌റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി സ്റ്റുഡിയോ ലോഞ്ച് നിർവ്വഹിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ, മലയാളീ സമാജം ആക്ടിങ് പ്രസിഡണ്ട് സലിം ചിറക്കൽ, ഇന്ത്യൻ മീഡിയ പ്രസിഡണ്ട് റാഷിദ് പൂമാടം, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ബിസിനസ്സ് റിലേഷൻസ് ഹെഡ് അജിത് ജോൺസൺ, അഹല്യ ഗ്രൂപ്പ് എം. ഡി. ഓഫീസ് മാനേജർ സൂരജ് പ്രഭാകർ, മുഷ്രിഫ് മാൾ മാനേജർ അരവിന്ദ് രവി, ലൈത് ഇലക്ട്രോ മെക്കനിക്കൽ സി. ഇ. ഒ. ഫ്രാൻസിസ് ആന്റണി, സാമൂഹിക പ്രവർത്തകൻ എം. എം. നാസർ കാഞ്ഞങ്ങാട്, ലുലു ഗ്രൂപ്പ് പ്രതിനിധികളായ ബിജു കൊട്ടാരത്തിൽ, ബിജു നായർ തുടങ്ങി സംഘടനാ രംഗത്തേയും വ്യവസായ വാണിജ്യ രംഗത്തെയും പ്രമുഖർ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു.
അബുദാബി അൽ സലാം സ്ട്രീറ്റിൽ ശ്രീലങ്കൻ എംബസിക്കു സമീപത്താണ് അത്യാധുനിക സൗകര്യ ങ്ങളോടെ യു. എ. ഇ. യിലെ പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ് എക്‌സ് മീഡിയയുടെ ഓഫീസും സ്റ്റുഡിയോ കോംപ്ലെക്‌സും അടങ്ങിയ പുതിയ ആസ്ഥാനം തുറന്നത്. സിനിമക്കു വേണ്ടി യുള്ള ഡബ്ബിങ് ബൂത്ത്, സോംഗ് റെക്കോർഡിങ് ബൂത്ത് എന്നിവയും 22 എഡിറ്റിങ് സ്യൂട്ടും, 5 ഗ്രാഫിക്‌സ് സ്യൂട്ടും ഒരുക്കിയിട്ടുണ്ട്.
ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളുമായി റെഡെക്‌സ് മീഡിയ യു. എ. ഇ. യിൽ ഉടനീളം സജീവമാകും എന്ന് മാനേജിങ് ഡയറക്ടർ ഹനീഫ് കുമാരനെല്ലൂർ അറിയിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാർത്താ മേഖലയിൽ സജീവ സാന്നിദ്ധ്യമായ അബുദാബി 24 സെവൻ ന്യൂസ് ചാനലിന്റെ ഓഫീസും ഇനി മുതൽ പുതിയ കോംപ്ലക്‌സിൽ ആയിരിക്കും.