കാൻബറ: റെക്കോർഡ് നേട്ടങ്ങളിൽ സച്ചിനെ മറികടക്കുന്ന പതിവ് കോലി തുടരുന്നു. ഏറ്റവും വേഗത്തിൽ 12000 റൺസ് തികയ്്ക്കുന്ന താരമെന്ന റെക്കോർഡ് ഇനി കോലിക്ക് സ്വന്തം.ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് ഇന്ത്യൻ നായകൻ ഈ റെക്കോർഡിലെത്തിയത്.

ഓസ്ട്രേലിയക്കെതിരായ മുന്നാം ഏകദിനത്തിലാണ് കോലി റെക്കോഡ് മറികടന്നത്.242ത്സരങ്ങളിൽ നിന്നാണ് കോവിയുടെ ഈ നേട്ടം.സച്ചിൻ 300 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കുറിച്ചത്. 10000 റൺസ് 205 മത്സരങ്ങളിൽ നിന്ന് പൂർത്തിയാക്കിയ കോലി 222 മത്സരങ്ങളിൽ നിന്നാണ് 11000 റൺസ് തികച്ചത്. ഇതും റെക്കോർഡ് ആണ്.11977 റൺസ് ഉണ്ടായിരുന്നപ്പോഴാണ് വിരാട് ഇന്ന് ക്രീസിലെത്തിയത്.

2008ൽ ശ്രീലങ്കക്കെതിരെ അരങ്ങേറിയ താരം നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. 43 സെഞ്ചുറികളും 59 ഫിഫ്റ്റികളുമാണ് കോലി ആകെ ഏകദിനങ്ങളിൽ നേടിയത്. അതേസമയം പരമ്പര നഷ്ടപ്പെട്ട ഇന്ത്യ ആശ്വാസ ജയത്തിനായി പൊരുതുകയാണ്. മുന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 302 റൺസാണ് നേടിയത്.

92 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. രവീന്ദ്ര ജഡേജ (66), വിരാട് കോലി (63) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്കാതി ആഷ്ടൻ അഗാർ 2 വിക്കറ്റ് വീഴ്‌ത്തി.