മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു; എം സി റോഡില്‍ ഗതാഗതക്കുരുക്ക്; നടി രജിത മദ്യലഹരിയില്‍ എന്ന് തെളിഞ്ഞതോടെ കേസെടുത്തു പോലീസ്; ഒപ്പമുണ്ടായിരുന്ന സുഹൃത്തും കസ്റ്റഡിയില്‍

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു

Update: 2024-10-03 16:56 GMT

പന്തളം: മദ്യലഹരിയില്‍ വാഹനമോടിച്ച് കാര്‍ ഇടിച്ചു കയറ്റി മൈനാഗപ്പള്ളിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല. ഇതിനിടെ വീണ്ടും മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം. വന്‍ അപകടം ഒഴിവായി. മൈനാഗപ്പള്ളിയില്‍ വനിതാ ഡോക്ടറാണ് വില്ലത്തിയായതെങ്കില്‍ സീരിയല്‍ നടിയാണ് വിവാദത്തില്‍ പെട്ടത്. മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു. കാറിന് വേഗത കുറഞ്ഞതു കൊണ്ടാണ് വലിയ അപകടം ഒഴിവായി.

അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കം ഉണ്ടായി. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത(31) മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.

നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജു(49)തിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇവര്‍ കാറിലിരുന്ന് മദ്യപിച്ചോ എന്ന് സംശയമുണ്ട്.

Tags:    

Similar News