ചേരുവകൾ

വറുത്ത് അരക്കാൻ
1. തേങ്ങ – 1 കപ്പ്
2. മുളകുപൊടി
3. മല്ലിപ്പൊടി
4. മഞ്ഞപ്പൊടി
5. ഉലുവ

വഴറ്റാൻ

1. വെണ്ടക്ക
2. ഉള്ളി
3. പച്ചമുളക്
4. കരിവേപ്പില

അരപ്പിനൊപ്പം ചേർക്കാൻ

1. പെരുംജീരകം
2. പുളി

കടുകു വറക്കാൻ

1. വെളിച്ചെണ്ണ
2. കടുക്
3. വറ്റൽമുളക്
4. കറിവേപ്പില

പാകംചെയ്യുന്ന വിധം

തേങ്ങ മുളകുപൊടി മല്ലിപ്പൊടി എന്നിവക്കൊപ്പം വറുത്ത്, ബ്രൗൺ നിറം ആയി തണുക്കുമ്പോൾ അല്പം വെള്ളം ചേർത്ത് അരച്ചു വെക്കുക. ശേഷം വെണ്ടക്കകൊപ്പം കൊടുത്തിട്ടുള്ളവ ഒരുമിച്ച് വഴറ്റി എടുക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർക്കുക, കൂടെ അൽപം പെരുംജീരകവും, പുളിവെള്ളവും കൂടി ചേർക്കുക. അത് ആവശ്യാനുസരണം അല്പം വെള്ളവും കൂടി ചേർത്ത് തിളയ്ക്കാൻ അനുവദിക്കുക. അതിനുശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കരിവേപ്പിലയും കടുകുവറുത്ത് ചേർക്കുക. ഇവിടെ ആവശ്യമെങ്കിൽ അല്പം മുളകുപൊടികൂടി എരിവ് ആവശ്യമെങ്കിൽ ചേർക്കാം.