പ്രധാന തൊഴിൽ മുടിവെട്ട്; സഞ്ചാരം റോൾസ് റോയ്സിലും ബെന്റ്ലെയിലും; 75 ആഡംബര കാറുകൾ അടക്കം 200 കാറുകൾ ഉള്ള ബാംഗ്ലൂരിലെ ബാർബറുടെ കഥ
മനസ് വച്ചാൽ ആർക്കും എന്തുമാകാൻ സാധിക്കുമെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ച ബാർബറാണ് ബാംഗ്ലൂരിലെ രമേഷ് ബാബു. ഇദ്ദേഹത്തിന്റെ പ്രധാന തൊഴിൽ മുടിവെട്ടാണെങ്കിലും സഞ്ചാരം റോൾസ് റോയ്സ് , ബെന്റ്ലെ പോലുള്ള ആഡംബര കാറുകളിലാണ്. 75 ആഡംബര കാറുകൾ അടക്കം 200 കാറുകൾ ഉള്ള ഒരു കഠിനാധ്വാനിയുടെ വിജയകഥയാണിത്. ആർക്കും പ്രേരണയേകുന്ന ജീവിതവിജയത്തിനുടമയാണ് രമേഷ് ബാബു.നല്ല ബിസിനസ് കഴിവ് ഉയരങ്ങളിലെത്തിക്കുമെന്നതാണ് രമേഷ്തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുന്നത്. ഒരു സാധാരണ ബിസിനസുകാരനിൽ നിന്നും കോടീശ്വരനായി മാറാനും ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.തൊഴിൽ കൊണ്ട് ബാർബറായ ഇദ്ദേഹം അതുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നുണ്ട്. ബാർബറെന്നതിന് പുറമെ ഇന്ത്യയിലെ തന്നെ പേര് കേട്ട ഹെയർ സ്‌റ്റൈലിസ്റ്റ് കൂടിയാണ് ഇദ്ദേഹം. രാഷ്ട്രീയക്കാർ, മിലിട്ടറി ഓഫീസർമാർ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഐശ്വര്യറായ് എന്നിവരെ പോലുള്ള സിനിമാ താരങ്ങൾ വരെ രമേഷിന്റെ ക്ലൈന്റുകളാണ്. മുടിവെട്ടുന്ന ജോലിക്ക് ഇദ്ദേഹം വരുന്നത് 3.1 കോടി വിലവരുന്ന റോൾസ് റോയ്സ് ഗോസ്റ്റിലാണ്.
- Share
- Tweet
- Telegram
- LinkedIniiiii
മനസ് വച്ചാൽ ആർക്കും എന്തുമാകാൻ സാധിക്കുമെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ച ബാർബറാണ് ബാംഗ്ലൂരിലെ രമേഷ് ബാബു. ഇദ്ദേഹത്തിന്റെ പ്രധാന തൊഴിൽ മുടിവെട്ടാണെങ്കിലും സഞ്ചാരം റോൾസ് റോയ്സ് , ബെന്റ്ലെ പോലുള്ള ആഡംബര കാറുകളിലാണ്. 75 ആഡംബര കാറുകൾ അടക്കം 200 കാറുകൾ ഉള്ള ഒരു കഠിനാധ്വാനിയുടെ വിജയകഥയാണിത്. ആർക്കും പ്രേരണയേകുന്ന ജീവിതവിജയത്തിനുടമയാണ് രമേഷ് ബാബു.നല്ല ബിസിനസ് കഴിവ് ഉയരങ്ങളിലെത്തിക്കുമെന്നതാണ് രമേഷ്തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുന്നത്. ഒരു സാധാരണ ബിസിനസുകാരനിൽ നിന്നും കോടീശ്വരനായി മാറാനും ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.തൊഴിൽ കൊണ്ട് ബാർബറായ ഇദ്ദേഹം അതുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നുണ്ട്. ബാർബറെന്നതിന് പുറമെ ഇന്ത്യയിലെ തന്നെ പേര് കേട്ട ഹെയർ സ്‌റ്റൈലിസ്റ്റ് കൂടിയാണ് ഇദ്ദേഹം. രാഷ്ട്രീയക്കാർ, മിലിട്ടറി ഓഫീസർമാർ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഐശ്വര്യറായ് എന്നിവരെ പോലുള്ള സിനിമാ താരങ്ങൾ വരെ രമേഷിന്റെ ക്ലൈന്റുകളാണ്. മുടിവെട്ടുന്ന ജോലിക്ക് ഇദ്ദേഹം വരുന്നത് 3.1 കോടി വിലവരുന്ന റോൾസ് റോയ്സ് ഗോസ്റ്റിലാണ്. ബാംഗ്ലൂരിൽ ഈ ആഡംബര കാർ വെറും അഞ്ച് പേർക്ക് മാത്രമേയുള്ളൂ. താൻ തൊഴിലെടുത്ത് സമ്പാദിച്ച പണം കൊണ്ടാണ് രമേഷ് ഇത് വാങ്ങിയിരിക്കുന്നത്. പരമ്പരാഗതമായി ലഭിച്ച ബാർബറിങ് ജോലി ചെയ്യുന്നുണ്ടെങ്കിലും രമേഷിന്റെ പ്രധാന വരുമാന മാർഗം ആഡംബര കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസാണ്. ഇതിലൂടെ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരായ ഹെയർ സ്‌റ്റൈലിസ്റ്റുകളിൽ ഒരാളായി മാറാനും സാധിച്ചു.
വളരെ പ്രതിസന്ധികളും കഷ്ടപ്പാടുകളും തരണം ചെയ്താണ് രമേഷ് ഈ നിലയിലെത്തിയിരിക്കുന്നത്. ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം.ബാർബറായിരുന്ന അച്ഛൻ 1979ൽ മരിക്കുകയായിരുന്നു. അപ്പോൾ രമേഷിന് വെറും ഏഴ് വയസ് മാത്രമായിരുന്നു പ്രായം. ജീവിക്കാൻ വേണ്ടി അമ്മ ഒരു വീട്ടിൽ ജോലിക്ക് പോവുകയായിരുന്നു. അച്ഛൻ നടത്തിയിരുന്ന സലൂൺ ബിസിനസ് തുടർന്ന് രമേഷിന്റെ അമ്മാവൻ ഏറ്റെടുത്ത് നടത്തുകയായിരുന്നു. അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും അദ്ദേഹം ദിവസം തോറും നൽകുന്ന അഞ്ച് രൂപയിൽ നിന്നായിരുന്നു രമേഷിന്റെ കുടുംബം പിന്നീട് കുറെ നാൾ കഴിഞ്ഞിരുന്നത്. രമേഷും സഹോദരനും സഹോദരിയും അമ്മയും അടങ്ങുന്ന കുടുംബം പരിമിതമായ വരുമാനത്തിൽ വളരെ കഷ്ടപ്പെടുകയായിരുന്നു.ഇക്കാരണത്താൽ പഠിക്കുന്ന സമയത്ത് തന്നെ ചെറിയ ജോലികൾ ചെയ്ത് വരുമാനമുണ്ടാക്കാൻ രമേഷ് നിർബന്ധിതനായിരുന്നു. ഇതിന്റെ ഭാഗമായി പത്രവിതരണം, പാൽവിതരണം തുടങ്ങിയ ജോലികൾ അദ്ദേഹം ചെയ്തിരുന്നു. ഇത്തരത്തിൽ പത്താം തരം വരെ പഠിച്ചതിന് ശേഷം പിയുസിക്ക് വൈകുന്നേരത്തെ ബാച്ചിന് ചേരുകയായിരുന്നു അദ്ദേഹം.
പിയുയ്ക്ക് പഠിക്കുന്ന ആദ്യ വർഷത്തിലാണ് രമേഷിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അമ്മാവനും അമ്മയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അമ്മാവൻ പണം തരുന്നത് നിർത്തിയതിനെ തുടർന്നായിരുന്നു ഇത്. അച്ഛന്റെ സലൂൺ ഏറ്റെടുത്ത് നടത്താൻ രമേഷ് ഒരുങ്ങിയെങ്കിലും വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് പറഞ്ഞ് അമ്മ അതിന് എതിര് നിന്നിരുന്നു. എന്നാൽ രമേഷ് സലൂണിൽ ജോലിയാരംഭിക്കുകയും ആ ബിസിനസിന്റെ ബാലപാഠങ്ങൾ പഠിച്ചെടുക്കുകയുമായിരുന്നു.1993ൽ ഒരു യൂസ്ഡ് മാരുതി വാൻ വാങ്ങിയത് രമേഷിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ലോണെടുത്തായിരുന്നു അത് വാങ്ങിയിരുന്നത്. തന്റെ അമ്മ ജോലിക്ക് നിന്ന വീട്ടിലെ സ്ത്രീയായ നന്ദിനി അക്കയാണ് കാർ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് ആരംഭിക്കാൻ രമേഷിനെ പ്രേരിപ്പിച്ചത്.തുടർന്ന് 1994ലാണ് അദ്ദേഹം കാർ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് ആരംഭിച്ചിരിക്കുന്നത്. തുടർന്ന് ക്രമേണ അദ്ദേഹം കൂടുതൽ കാറുകൾ വാടകയ്ക്ക് കൊടുക്കാനായി വാങ്ങുകയും ചെയ്തു.2004 വരെ നാല് അഞ്ച് മുതൽ ആറ് കാർ വരെയായിരുന്നു വാടകയ്ക്ക് കൊടുത്തിരുന്നത്. തുർന്നായിരുന്നു ആഡംബര കാറുകൾ വാടകയ്ക്ക് കൊടുക്കുകയെന്ന പുതിയ ആശയം രമേഷ് പരീക്ഷിക്കുകയും അതിൽ വിജയിക്കുകയും ചെയ്തത്.
2004ലായിരുന്നു രമേഷ് തന്റെ ആദ്യത്തെ ലക്ഷ്വറി കാർ വാങ്ങുന്നത്. എന്നാൽ ഇത്തരത്തിലുള്ള കാർ വാടകയ്ക്ക് കൊടുക്കുന്നത് വൻ മണ്ടത്തരമാണെന്നായിരുന്നു മിക്കവരും രമേഷിനെ ഉപേദശിച്ചിരുന്നത്. അന്ന് വാങ്ങിയ കാറിന് 40 ലക്ഷമായിരുന്നു വില. അന്ന് ബാംഗ്ലൂരിൽ മറ്റാരും ഇത്രയും വിലയുള്ള ആഡംബര കാർ വാടകയ്ക്ക് കൊടുക്കാനില്ലാത്തതിനാൽ പുതിയ ബിസിനസിന് വൻ വിജയമാണുണ്ടായിരുന്നത്.തുടർന്ന് 2011ൽ രമേഷ് റോൾസ് റോയ്സ് കാർ വാങ്ങി വാടകയ്ക്ക് കൊടുക്കാൻ ഒരുങ്ങിയപ്പോഴും മിക്കവരും വിലക്കുകയായിരുന്നു ചെയ്തിരുന്നത്.എന്നാൽ അതും വിജയമായിരുന്നു. റിസ്‌ക് എടുക്കാൻ തയ്യാറായാൽ മാത്രമേ ബിസിനസിൽ വിജയിക്കാനാവൂ എന്ന് രമേഷ് ഉറപ്പിച്ച് പറയുന്നു. എല്ലാ ബിസിനസിനും വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും കഴിഞ്ഞ വർഷം താൻ റോഡ് ടാക്സ് വകയിൽ മാത്രം മൂന്ന് കോടി രൂപയാണ് അടച്ചതെന്നും രമേഷ് പറയുന്നു. ഈ പണം സംഘടിപ്പിക്കുന്നതിനായി പലരിൽ നിന്നും പണം കടം വാങ്ങുകയും പ്രോപ്പർട്ടി രേഖകൾ പണയം വയ്ക്കുകയും ചെയ്തുവെന്ന് ഇദ്ദേഹം പറയുന്നു.