കടന്നൽ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു; മരണമടഞ്ഞത് കോഴിക്കോട് കുന്നത്തുപാലം സ്വദേശി 70 കാരനായ ആലി
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ അണ്ടിക്കാവിൽ താഴത്ത് നിന്ന് കഴിഞ്ഞ ദിവസം കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കുന്നത്ത്പാലം മണ്ണറായിൽ ആലി (70) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് വഴിയാത്രക്കാരനായ മണ്ണറായിൽ ആലി , ബൈക്ക് യാത്രക്കാരനായ ഗണേശൻ, ഭാര്യ വിജി എന്നിവർക്ക് അണ്ടിക്കാവിൽ താഴത്ത് നിന്ന് കടന്നലിന്റെ കുത്തേറ്റത്. ആലി വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരികയായിരുന്നു.
ആലിയെ പന്തീരാങ്കാവിലെ സ്വകാര്യ ക്ലിനികിൽ പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ അലിയുടെ നില വഷളാവുകയും ഇന്ന് വെളുപ്പിന് മരണപ്പെടുകയുമാണുണ്ടായത്. മറ്റു രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അലിയുടെ ഭാര്യ :മറിയക്കുട്ടി. മക്കൾ : സലീം , കുഞ്ഞിക്കോയ , അബ്ബാസ്(ബഹ്റൈൻ ) , സഫിയ , സുമയ്യ , മരുമക്കൾ : ബഷീർ പെരുമണ്ണ, അബ്ദുൾറസാക്ക് വെള്ളായിക്കോട്, സാജിത മാത്തറ, ബുഷറ പന്നിയൂർ കുളം, ഫെമിന പാലാഴി. സഹോദരങ്ങൾ : മൊയ്തീൻ, മോയിൻ, ആയിഷ, പരേതരായ ആമിന, മരക്കാർ.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.