ൻജിനിയറിങ് ബിരുദം നേടി ഐടി മേഖലയിൽ ജോലിക്കുകയറണമെന്ന് ആഗ്രഹിക്കുന്നവർ ഒന്നോർക്കുക. പരമ്പരാഗത കോഴ്‌സുകളിൽ ചേരുന്നവരെക്കാൾ പുതുതലമുറ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നവർക്ക് മികച്ച ജോലി മാത്രമല്ല, ഉയർന്ന ശമ്പളവും ഉറപ്പാണ്.

ആർ, ജൂലിയ, ഹാഡൂപ്പ്, സ്‌ക്രം മാസ്റ്റർ, ഡേവോപ്‌സ് തുടങ്ങി കേട്ടുകേൾവിയില്ലാത്ത സ്‌കില്ലുകളാണ് ഐടി രംഗത്ത് പുതിയതായി ആവശ്യം. പുതിയ പ്രോഗ്രാമിങ് ലാംഗ്വേജുകളാണിവ. ഡാറ്റ എൻട്രി രംഗത്ത് മികച്ച ശമ്പളത്തോടുകൂടി ജോലി ചെയ്യുന്നതിന് ഇത്തരം പ്രോഗ്രാമിങ് സ്‌കില്ലുകൾ സ്വന്തമാക്കുകയാണ് വേണ്ടത്.

ഐടി കമ്പനിയിലെ തുടക്കക്കാരന് ശരാശരി മൂന്നര ലക്ഷം രൂപയോളം വാർഷിക ശമ്പളം ലഭിക്കുമ്പോൾ, ഇത്തരം പ്രത്യേക സ്‌കിൽ സ്വന്തമാക്കിയിട്ടുള്ളവർക്ക് എട്ടുലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മൊബൈൽ ആപ്പ് ഡവലപ്പർ ഹാഡൂപ്പ് പരിശീലിച്ചിട്ടുള്ളവർക്കും ഇതേ രീതിയിൽ ഉയർന്ന വേതനം ലഭിക്കുന്നുണ്ട്.

സോഫ്റ്റ്‌വേർ രംഗത്ത് കാതലായ മാറ്റമുണ്ടാകുന്നു എന്നതിന്റെ സൂചനയാണ് ഇത്തരം പുതിയ സ്‌കില്ലുകളിലേക്കുള്ള മാറ്റം. മൊബൈൽ ഉപകരണങ്ങൾ വൻതോതിൽ വർധിച്ചതും ദിവസേന പുതിയ ആപ്ലിക്കേഷനുകൾ രംഗപ്രവേശം ചെയ്തതുമാണ് പുതിയ സ്‌കില്ലുകൾക്ക് പ്രാധാന്യം കിട്ടാൻ കാരണം. ഇന്റർനെറ്റിന് വന്ന വലിയ പ്രാധാന്യവും ഈ രംഗത്ത് പുതുമകൾക്ക് കാരണമായിട്ടുണ്ട്.