സ്ലാമിക ഭീകരവാദം വളരുന്നതിനെ തുടർന്നുള്ള ഉത്കണ്ഠയാൽ ബ്രിട്ടനിലെ മുസ്ലിം സ്ത്രീകളെ ബുർഖ, നിഖാബ്, ഹിജാബ് തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കണമോ അതല്ല അവ നിരോധിക്കേണമോ എന്നുള്ള ചൂടൻ ചർച്ചകൾ കൊഴുക്കുന്ന സമയമാണല്ലോ ഇത്. ഈ വസ്ത്രങ്ങൾ തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ലെന്നതാണു യാഥാർത്ഥ്യം. അതായതു ശരീരം മുഴുവൻ മൂടുന്നത് ബുർഖയാണെന്നും കണ്ണു മാത്രം കാണുന്നതു നിഖാബാണെന്നും മുഖം കാട്ടുന്ന ഹിജാബാണെന്നും തിരിച്ചറിയുക. നിരോധനങ്ങൾ നടക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഇസ്ലാമിക വസ്ത്രങ്ങളാണിവ. അവ തമ്മിലുള്ള വ്യത്യാസങ്ങൾ വെളിപ്പെടുത്തുന്ന ചിലകാര്യങ്ങളാണിവിടെ വിവരിക്കുന്നത്.

ബുർഖ
ശരീരം മുഴുവൻ മറയ്ക്കുന്ന ഇസ്ലാമിക് വസ്ത്രമാണിത്. അതിനാൽ തീവ്രവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉത്കണ്ഠയുയർത്തുന്ന വസ്ത്രവുമാണിത്. ബുർഖ ധരിക്കുന്ന മുസ്ലിം സ്ത്രീയുടെ ശരീരവും മുഖവും ഒരു തുണ്ടു പോലും വെളിച്ചത്തു കാണില്ല. എന്നാൽ കണ്ണിനു മുന്നിലെ നേരിയ തുണിയിലൂടെ സ്ത്രീക്ക് പുറമെയ്‌ക്കു കാണാനും സാധിക്കും. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണമുണ്ടായിരുന്ന പ്രദേശങ്ങളിലും സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ബുർഖ ധരിക്കണമെന്ന നിബന്ധന ശക്തമായിരുന്നു.

നിഖാബ്
തല മൂടുന്ന സ്‌കാർഫാണിത്. ഇതു മുഖവും ആവരണം ചെയ്യുന്നതാണ്. എന്നാൽ കണ്ണുകൾ മാത്രം വെളിയിൽ കാണാം. അറബ് രാജ്യങ്ങളിലെ മുസ്ലിം സ്ത്രീകളാണിതു പ്രധാനമായും ധരിക്കുന്നത്. എന്നാൽ ബ്രിട്ടൻ പോലുള്ള ചില പാശ്ചാത്യ രാജ്യങ്ങളിലുള്ളവരും ഇതു ധരിക്കുന്നുണ്ട്.

ഹിജാബ്
തലയും കഴുത്തും മാത്രം മൂടുന്ന വസ്ത്രമാണിത്. ഒതുക്കമുള്ള മുസ്ലിം വസ്ത്രമാണിത്. എന്നാൽ ഇതു ധരിക്കുമ്പോഴും തലമുടവി പുറത്തു കാണില്ല. പടിഞ്ഞാറൻ രാജ്യങ്ങളിലുള്ള മുസ്ലിം സ്ത്രീകൾ പൊതുവെ ധരിക്കുന്ന വസ്ത്രമാണിത്. ഇതു ധരിച്ചാൽ മുഖം വെളിച്ചത്ത് കാണാൻ സാധിക്കും.

ചാദോർ
ശരീരം മുഴുവൻ ആവരണം ചെയ്യുന്ന വസ്ത്രമാണിത്. സാധാരണയായി കറുത്ത നിറത്തിലുള്ള ഈ മേൽവസ്ത്രം ഇറാനിൽ സർവസാധാരണമായി കണ്ടു വരുന്നു. കണ്ണുകളോ മുഖമോ പുറത്തു കാണുന്ന വസ്ത്രമാണിത്.

ഖിമാർ
നീളമുള്ള മുഖാവരണമാണ് ഖിമാർ. തലമുടി, കഴുത്ത്, തോളുകൾ തുടങ്ങിയവ ആവരണം ചെയ്യുന്ന വസ്ത്രമാണിത്. എന്നാൽ ഇതു ധരിച്ചാൽ മുഖം വെളിച്ചത്തു കാണാം.