പരിസ്ഥിതി പ്രവർത്തകനായ ഡോക്ടർക്ക് നേരെ തലസ്ഥാനനഗരിയിൽ ഗുണ്ടാ ആക്രമണം; അനധികൃതമായി ചിറനികത്തുന്നത് ചോദ്യം ചെയ്ത ഡോക്ടർ സുശീൽ ചന്ദ്രനെ മർദിച്ചത് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലെന്ന് ആക്ഷേപം; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിരെ പരാതിയുമായി പരിസ്ഥിതി പ്രവർത്തകർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം:പരിസ്ഥിതി പ്രവർത്തകനായ ഡോക്ടർക്ക് നേരെ തലസ്ഥാനനഗരിയിൽ ഗുണ്ടാ ആക്രമണം.ചാരച്ചിറ കുളം സംരക്ഷണസമിതിയുടെ പ്രവർത്തകനായ ഡോക്ടർ സുശീൽ ചന്ദ്രനു നേരെ പട്ടാപ്പകൽ തലസ്ഥാനനഗരിയിൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറിയതെന്ന് ആരോപണം.
വികസനത്തിന്റെ പേരും പറഞ്ഞ് അവസാനത്തെ ജലസ്രോതസും നികാത്തനുള്ള നീക്കവുമായി സിപിഎം മുന്നോട്ട് പോയതോടെയാണ് ഇതിനെ ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തകനായ സഞ്ജീവിന്റെ നേതൃത്വത്തിലുള്ളവർ രംഗത്തെത്തിയത്.
അതിന്റെ ഭാഗമായി 'റിയൽ ടെലിവിഷൻ' കുളവും, ഡോക്ടർ സുനിൽ ചന്ദ്രന്റെ വിവരണവും
ചിത്രീകരിക്കുകയായിരുന്നു. കുളം നികത്തലുമായി ബന്ധപ്പെട്ട പ്രകൃതി നാശം മാധ്യമ പ്രവർത്തകർക്ക് വിശദീകരിച്ചു കൊണ്ടു നിൽക്കെയാണ് കാരച്ചിറ സിപിഎം കൗൺസിലറുടെ ഒത്താശയോടെ ഏതാനം സിപിഎം പ്രവർത്തകരെത്തി പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഡോക്ടർ അത്ഭുതകരമായി ആക്രമികളിൽ നിന്ന് രക്ഷപ്പെട്ടു.സംഭവത്തിൽ സിപിഎം നന്ദൻകോട് വാർഡ് ചാരാച്ചിറ ബ്രാഞ്ച് സെക്രട്ടറി നാസർ, പ്രസിഡന്റ് അൻസർ പാഷ എന്നിവർ ഉൾപ്പടെ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെ പരാതി നൽകി.
ഒരു മെഡിക്കൽ ഡോക്ടർ പൊതുവെ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടു ഒന്നും പ്രവർത്തിക്കുക സാധാരണ പതിവല്ല. എന്നാൽ അതിനായി മുന്നോട്ട് വരുന്നവരെ കയ്യൂക്ക് കൊണ്ട് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നത് നിയമവാഴ്ചയോടും, ജനാധിപത്യത്തോടുമുള്ള കടുത്ത വെല്ലുവിളി ആയി കണ്ടു ചാരാച്ചിറ കുളം സംരക്ഷണസമിതി ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.വിജിൽനെറ്റ് ഫൗണ്ടേഷൻ എന്ന സംഘടനാ ഡോക്ടർക്കു എല്ലാവിധ പിന്തുണയും നൽകുന്നതാണ് എന്ന് അറിയിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്