കുടുംബ സമേതം മൂന്നാറിന്റെ തണുപ്പിലേക്ക് ഒരു യാത്രപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മാങ്കുളത്തെ റിസോർട്ടിൽ അടിച്ചുപൊളിച്ചു താമസിക്കാം; പ്രവാസികൾക്കായി പ്രത്യേക ഡിസ്‌കൗണ്ടും ഉറപ്പ്
- Share
- Tweet
- Telegram
- LinkedIniiiii
മുന്നാർ: കോവിഡ് കാലത്തിന് ശേഷം മനസ്സിനും ശരീരത്തിലും ഉന്മേഷം പകരാൻ ഒരു വിനോദയാത്ര പോകാൻ ആഗ്രഹിക്കാത്തത് ആരാണ്. അങ്ങനെ ഒരു വിനോദ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നാറിന്റെ കുളിര് ആസ്വദിക്കാൻ അവസരം ഒരുങ്ങുകയാണ്. വിദേശ രാജ്യങ്ങളിൽ അവധി ആഘോഷത്തിനായി നാട്ടിലേക്ക് എത്തുന്നവരും മൂന്നാറിൽ അവധിക്കാലം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അത്തരക്കാർക്കായി ഒരു മികച്ച അവസരം ഒരുങ്ങുകയാണ്. നാട്ടിൽ കുടുംബ സമേതം ഉണ്ടെങ്കിൽ ഭാര്യക്കും ഭർത്താവിനും ഒപ്പം നാട്ടിലെ മാതാപിതാക്കൾ അടങ്ങിയ കുടുംബത്തിനൊപ്പം ഈ യാത്ര അടിപൊളിയാക്കാം. ഏറ്റവും വലിയ ബാധ്യതയാകുന്ന താമസം നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് ഉറപ്പ്.
മൂന്നാറിന് സമീപമുള്ള മാങ്കുളത്ത് യുകെയിലുള്ള മലയാളി സംരംഭകർ ചേർന്നൊരുക്കിയ റിസോർട്ടിലാണ് നിങ്ങൾക്ക് താമസം ഒരുക്കിയിരിക്കുന്നത്. മൂന്നാറിന്റെയും മാങ്കുളത്തിന്റെയും സൗന്ദര്യം ആസ്വദിച്ച് നല്ല ഭക്ഷണം കഴിച്ച് മടങ്ങാനുള്ള പാക്കേജിന പ്രവാസി മലയാളികൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ഉണ്ട്. മലയാളികൾ നാട്ടിലേക്ക് അവധിക്ക് പോകുന്ന സമയമായതുകൊണ്ടാണ് സ്‌പെഷ്യൽ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അണക്കെട്ടുകളും നീർച്ചാലുകളും ബോട്ടിങും ഉൾപ്പെടെയുള്ള മൂന്നാറിന്റെ സൗന്ദര്യം മാത്രമല്ല പെരിങ്ങൽ കുത്തടക്കമുള്ള അത്യപൂർവ്വമായ മാങ്കുളത്തെ വെള്ളച്ചാട്ടങ്ങളും വൈകുന്നേരം ആന വെള്ളം കുടിക്കാനിറങ്ങുന്ന ആനകുളവും ഒക്കെ മനോഹരമായ ഈ ദൃശ്യവിസ്മയങ്ങളിൽ ഉൾപ്പെടുന്നു. മാങ്കുളത്തോട് ചേർന്നുള്ള ആങ്കുളത്ത് വെറും അമ്പത് മീറ്റർ ദൂരത്തിൽ നിന്നും കാണാവുന്ന ഒന്നാണ് ദിവസം ആന വെള്ളം കുടിക്കാനെത്തുന്ന കാഴ്‌ച്ച ഇക്കൂട്ടത്തിലെ ഏറ്റവും കൗതുകം ഉണർത്തുന്നത് തന്നെയാണ്.
കാടിന്റെ നൈസർഗ്ഗിക സൗന്ദര്യവും പ്രാചീന ആദിവാസി കുടികളും ലക്ഷ്മി ടീ എസ്റ്റേറ്റിലൂടെ മൂന്നാറിലേയ്ക്കുള്ള കണ്ണഞ്ചിപ്പിക്കുന്ന യാത്രയുമടക്കംപ്രകൃതിയൊരുക്കിയ പുറംലോകമധികമറിയാത്ത നിഗൂഡ സൗന്ദര്യങ്ങളുടെ കലവറയാണ് മൂന്നാറിനടുത്ത് മാങ്കുളവും പരിസരപ്രദേശങ്ങളും.
രണ്ട് മുതൽ മൂന്നു വരെയുള്ള ബെഡ്‌റൂമുകളും ബാത്ത്‌റൂമും ഹാളും ബാൽക്കണിയുമടക്കമുള്ള ഭംഗിയേറിയ വില്ലകളാണ് 'ചിന്നാർകുത്ത്' വെള്ളച്ചാട്ടത്തിന് അഭിമുഖമായി വിനോദസഞ്ചാരികൾക്കായി പണിതൊരുക്കിയിരിക്കുന്നത്.നയന മനോഹരവും അമ്പരപ്പിക്കുന്നതുമായ വൻവെള്ളച്ചാട്ടങ്ങളായ പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് എന്നിവ മാങ്കുളത്തിന്റെ മാത്രം പ്രത്യേകതയാണ്.
വനത്തിലൂടെയുള്ള ജീപ് സഫാരിയും 'മുപ്പത്തി മൂന്ന്' എന്നറിയപ്പെടുന്ന തട്ടു തട്ടായുള്ള വെള്ളച്ചാട്ടത്തിലെ കുളിയുമോക്കെയായി സഞ്ചാരികളുടെ താല്പര്യത്തിനനുസരിച്ചുള്ള വിനോദയാത്രകളും ക്രമീകരിച്ചിട്ടുണ്ട്. രണ്ട്മുതൽ നൂറ് അതിഥികളെ വരെ ആദിഥ്യമരുളാനുള്ളസൗകര്യമുണ്ട്. വൈഫൈ, റെസ്റ്റോറന്റ്, വിശാലമായ പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
കുടുംബസമേതമായോ ഗ്രൂപ്പുകളായോ ആവശ്യക്കാർക്ക്കേരളത്തിൽ എവിടെനിന്നും യാത്രാസൗകര്യവും ഒരുക്കി കൊടുക്കുന്നതാണ്. ഭക്ഷണം, താമസം, ട്രെക്കിങ്ങ് തുടങ്ങിയവയടക്കം ഒരാളുടെ അടിസ്ഥാനത്തിൽ പാക്കേജ് റേറ്റും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കൊടുത്തിരിക്കുന്ന നമ്പരിലോ ഇമെയിലിലോ ബന്ധപ്പെടുക:
+447907126179/+919400729023/+91 94966 17023
contact@thefernvale.com
www.thefernvale.com
അറിയിപ്പ്: ഒരു മാർക്കറ്റിങ് ഫീച്ചർ ആണിത്. അതേസമയം ഞങ്ങളുടെ പ്രതിനിധികൾ ഈ റിസോർട്ടിൽ താമസിച്ച് ഈ റിസോർട്ടിനെ കുറിച്ചുള്ള കാര്യങ്ങളും നിങ്ങൾ ബുക്ക് ചെയ്താൽ പണം നഷ്ടപ്പെടില്ല എന്ന കാര്യവും ഉറപ്പാക്കിയിട്ടുണ്ട്.. എഡിറ്റർ