ആറ്റുകാൽ രാധാകൃഷ്ണനും കാണിപ്പയ്യൂരിനും ചാനലിൽ ഇരുന്ന് ഭൂതവും ഭാവിയും പറയാം; ജ്യോതിഷ പരിപാടികൾ നിരോധിക്കണമെന്ന ഹർജി കോടതി തള്ളി
ന്യൂഡൽഹി: കാണിപ്പയ്യൂർ നമ്പൂതിരിക്കും ആറ്റുകാൽ രാധാകൃഷ്ണനുമൊക്കെ ചാനലിൽ ഇരുന്ന സുന്ദരമായി ഭൂതവും ഭാവിയും പറയുന്നത് തുടരാം. ദോഷങ്ങൾ തീർക്കാൻ ശത്രുസംഹാര പൂജകൾ നടത്തി മുന്നേറാം. ടെലിവിഷനിൽ ജ്യോതിഷ പരിപാടികൽ നിരോധിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞു. ജ്യോതിഷവും രാശിയും ഭാവിപ്രവചനങ്ങളുമെല്ലാം ടി.വിയിൽ മാത്രമല്ല, അച്ചട
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: കാണിപ്പയ്യൂർ നമ്പൂതിരിക്കും ആറ്റുകാൽ രാധാകൃഷ്ണനുമൊക്കെ ചാനലിൽ ഇരുന്ന സുന്ദരമായി ഭൂതവും ഭാവിയും പറയുന്നത് തുടരാം. ദോഷങ്ങൾ തീർക്കാൻ ശത്രുസംഹാര പൂജകൾ നടത്തി മുന്നേറാം. ടെലിവിഷനിൽ ജ്യോതിഷ പരിപാടികൽ നിരോധിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞു. ജ്യോതിഷവും രാശിയും ഭാവിപ്രവചനങ്ങളുമെല്ലാം ടി.വിയിൽ മാത്രമല്ല, അച്ചടി മാദ്ധ്യമങ്ങളടക്കമുള്ളവയിൽ ഉണ്ട്. ഇത് സർവകലാശാലകളിലടക്കം പഠിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് ജ്യോതിഷത്തെ നിഷേധിക്കേണ്ട കാര്യമില്ലെന്ന പറഞ്ഞുകൊണ്ടാണ് കോടതി നിരോധന ആവശ്യം തള്ളിയത്.
സായ് കല്യാൺ സൻസ്ത എന്ന സംഘടനയുടെ പരാതി ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ആർ.എസ്. എൻഡ്ലോ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ജ്യോതിഷം ഇന്ത്യയിൽ മാത്രമല്ല ഉള്ളത്. പരാതിക്കാർ ചൂണ്ടിക്കാണിച്ച ജ്യോതിഷ പരിപാടികൾ സംപ്രേഷണചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടത്തെിയിട്ടില്ല. പരാതിക്കാർക്ക് പ്രക്ഷേപണ മന്ത്രാലയത്തെയോ ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ളയ്ന്റ് കൗൺസിലിനെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
വ്യക്തിയുടെ മാനസികവും ശാരീരികവുമായ നിലനിൽപ് ഇതിലൂടെ അപകടത്തിലാകുന്നുവെന്നും പണത്തിന്റെ വലിയ അളവിലുള്ള കൈമാറ്റം നടക്കുന്നുവെന്നും സംഘടന പരാതിയിൽ പറഞ്ഞിരുന്നു.