ഡംബര കാറുകളെ ജയിംസ് സ്റ്റണ്ട് കാണുന്നത് കളിപ്പാട്ടങ്ങൾ പോലെയാണ്. 21-ാമത്തെ ആഡംബര കാറായി ജയിംസ് സ്റ്റണ്ടിന്റെ ശേഖരത്തിലെത്തിയത് ലംബോർഗിനി. 30 കോടി രൂപ മുടക്കിയാണ് ലംബോർഗിനി അദ്ദേഹം സ്വന്തമാക്കിയത്. റോൾസ് റോയ്‌സ് കാറിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കറങ്ങി നടക്കുന്ന ജയിംസ് സ്റ്റണ്ട് അടുത്ത ഇഷ്ട വാഹനത്തിനായുള്ള തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു.

കാറുകളോടുള്ള ഭ്രമം മാത്രമല്ല ജയിംസ് സ്റ്റണ്ടിനെ പ്രശസ്തനാക്കിയത്. ലോകത്തെ കാറോട്ട പ്രേമികളുടെ ഹരമായ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന്റെ ബേണി എക്കിൾസ്റ്റണിന്റെ മകൾ പെട്ര എക്കിൾസ്റ്റണാണ് ജയിംസ് സ്റ്റണ്ടിന്റെ ഭാര്യ. കാറുകളോടുള്ള ഭ്രമം അദ്ദേഹത്തിന് വിവാഹത്തിലൂടെയും ലഭിച്ചിട്ടുണ്ട്.

ജർമൻ നിർമ്മാതാക്കളായ മാൻസറി പ്രത്യേകമായി നിർമ്മിച്ച കാർബൺ ഫൈബർ ലംബോർഗിനി അവന്റാഡോറാണ് ജയിംസ് സ്റ്റണ്ടിന്റെ ശേഖരിത്തിലെത്തിയ പുതിയ കാർ. 2.7 സെക്കൻഡിൽ 60 മൈൽ വരെ വേഗമാർജിക്കുന്ന ഈ സ്‌പെഷൽ എഡിഷൻ കാർ 220 മൈൽ വരെ വേഗത്തിൽ കുതിക്കും. സാധാരണ ലംബോർഗിനി കാറുകളുടെ എൻജിനുകൾ 750ബിഎച്ച്പിയാണെങ്കിൽ, ജെ.എസ്. 1 എഡിഷൻ കാറിന്റെ എൻജിൻ 830ബിഎച്ച്പിയാണ്.

ഇതിനകം തന്നെ റോൾസ് റോയ്‌സ്, റേഞ്ച് റോവർ, ഫെരാരി, ബെന്റ്‌ലി തുടങ്ങിയ സൂപ്പർകാറുകളൊക്കെ സ്റ്റണ്ടിന്റെ ശേഖരത്തിലുണ്ട്. മിക്കവാറും കാറുകൾ സ്റ്റണ്ടിനായി മാത്രം നിർമ്മിച്ച സ്‌പെഷൽ എഡിഷൻ കാറുകളാണ്. എല്ലാത്തിനും സ്റ്റണ്ടിന്റെ പേര് കൊത്തിയ നമ്പർ പ്ലേറ്റുകളും.