ബോസ്റ്റൺ: ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷണേറ്റ് ഹാർട്ട്സ് നെറ്റ് വർക്കിന്റെ (സി.എച്ച്.എൻ) പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം മലയാള സിനിമാ- സീരിയൽ രംഗത്തെ പ്രശസ്ത പിന്നണിഗായകരായ വിധു പ്രതാപും, അപർണ്ണാ രാജീവും ഒന്നിച്ച് അണിനിരക്കുന്ന സംഗീത പരിപാടി സ്നേഹനിലാവ് ഡിസംബർ അഞ്ചാം തീയതി ശനിയാഴ്ച ലൈവായി സംപ്രേഷണം ചെയ്യുന്നു.

ബോസ്റ്റൺ സമയം (ഇ.എസ്.ടി) രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 8 മണി) സി.എച്ച്.എന്നിന്റെ ഫേസ്‌ബുക്ക് പേജിൽകൂടിയും, സി.എച്ച്.എൻ യുട്യൂബ് ചാനൽ വഴിയും ലോകമെമ്പാടും ഈ പരിപാടി കാണാവന്നതാണ്.

പരിപാടിയിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും അമേരിക്കയിലും ഇന്ത്യയിലും സി.എച്ച്.എൻ നെറ്റ് വർക്ക് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാനും മറ്റു വിവരങ്ങൾക്കും www.compassionatehearts.net/events/ സന്ദർശിക്കുക.