കോഴിക്കോട്: ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോർഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള തളിർ പദ്ധതിയിൽ ഉൾപ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് കോഴിക്കോട് എരഞ്ഞിപ്പാലം മിനി ബൈപാസിലുള്ള സരോവരം ബയോപാർക്കിൽ നടത്തുന്ന മത്സരം എൽ.പി/യു.പി/എച്ച്.എസ് വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 17ന് രാവിലെ ഒൻപതിന് സരോവരം ബയോപാർക്കിൽ എത്തണം. സ്‌കൂൾ തിരിച്ചറിയൽ കാർഡും, ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടു വരണം.

ഡ്രോയിങ് പേപ്പർ രജിസ്ട്രേഷനു ശേഷം നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ യു.പി, എച്ച്.എസ് വിഭാഗങ്ങൾ വാട്ടർ കളർ എന്നിവ ഉപയോഗിക്കണം. സ്‌കൂൾ അധീകൃതർ മുഖേനയോ നേരിട്ടോ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വിലാസം: ഭൂവിനിയോഗ കമ്മീഷണർ, കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ്ഭവൻ, തിരുവനന്തപുരം 695 033, ഇ മെയിൽ: ഹanduseboard@yahoo.com വെബ്സൈറ്റ്: www.kslub.kerala.gov.in ഫോൺ: 0471 2302231, 2307830.