മോട്ടോർ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയർത്തിയതിനെതിരെ ഡബ്ലിനിൽ പ്രതിഷേധമിരമ്പി; നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു
മോട്ടോർ ഇൻഷൂറൻസ് പ്രിമീയം കുത്തനെ ഉയർത്തിയതിനെതിരെ ഡബ്ലിനിൽ സംഘടിപ്പിച്ച റാലിയിൽ പ്രതിഷേധമിരമ്പി. നൂറുകണക്കിന് ഡ്രൈവർമാരാണ് റാലിയിൽ പങ്കെടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇൻഷൂറൻസ് തുക 60 ശതമാനമായി വർധിപ്പിച്ചതിനെതിരെയായിരുന്നു റാലി സംഘടിപ്പിച്ചത്. ഗവൺമെന്റിന്റെ അനുവാദത്തോടുകൂടിയാണ് ഐറിഷ് മോട്ടോർ ഇൻഷൂറൻസ് ഈ കൊള്ള നടത്തുന്നത്. ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർദ്ധിപ്പിക്കുമ്പോൾ അത് നിയന്ത്രിക്കേണ്ട സെൻട്രൽ ബാങ്ക് അതിന് മൗനാനുവാദം നൽകുകയും ചെയ്തുവെന്ന് റാലിയുടെ സംഘാടകനായ ക്യാൻ ഗ്രിഫിൻ ആരോപിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നതിനു പകരം ഈ വ്യവസായത്തെ തകർക്കുന്ന നടപടിക്കു നേരെ കണ്ണടയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. മാസങ്ങൾക്കു മുൻപുതന്നെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും ഇൻഷൂറൻസ് പ്രീമിയം തുക വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളൊന്നും തന്നെ ഇവിടെയില്ലെന്ന് മൈക്കിൾ നൂനൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രീമിയം തുക വർധിപ്പിച്ചുകൊണ്ടുള്ള നടപട
- Share
- Tweet
- Telegram
- LinkedIniiiii
മോട്ടോർ ഇൻഷൂറൻസ് പ്രിമീയം കുത്തനെ ഉയർത്തിയതിനെതിരെ ഡബ്ലിനിൽ സംഘടിപ്പിച്ച റാലിയിൽ പ്രതിഷേധമിരമ്പി. നൂറുകണക്കിന് ഡ്രൈവർമാരാണ് റാലിയിൽ പങ്കെടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇൻഷൂറൻസ് തുക 60 ശതമാനമായി വർധിപ്പിച്ചതിനെതിരെയായിരുന്നു റാലി സംഘടിപ്പിച്ചത്.
ഗവൺമെന്റിന്റെ അനുവാദത്തോടുകൂടിയാണ് ഐറിഷ് മോട്ടോർ ഇൻഷൂറൻസ് ഈ കൊള്ള നടത്തുന്നത്. ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർദ്ധിപ്പിക്കുമ്പോൾ അത് നിയന്ത്രിക്കേണ്ട സെൻട്രൽ ബാങ്ക് അതിന് മൗനാനുവാദം നൽകുകയും ചെയ്തുവെന്ന് റാലിയുടെ സംഘാടകനായ ക്യാൻ ഗ്രിഫിൻ ആരോപിച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നതിനു പകരം ഈ വ്യവസായത്തെ തകർക്കുന്ന നടപടിക്കു നേരെ കണ്ണടയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. മാസങ്ങൾക്കു മുൻപുതന്നെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും ഇൻഷൂറൻസ് പ്രീമിയം തുക വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളൊന്നും തന്നെ ഇവിടെയില്ലെന്ന് മൈക്കിൾ നൂനൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രീമിയം തുക വർധിപ്പിച്ചുകൊണ്ടുള്ള നടപടി പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പലവിധ ചെലവുകളാൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ഡ്രൈവർമാർക്ക് ഇരുട്ടടിയായിരിക്കുകയാണ് കുത്തനെ ഉയർത്തിയ പ്രീമിയം. രണ്ടു വർഷം മുമ്പ് 500 യൂറോ പ്രീമിയമായി അടച്ചിരുന്ന ഒരാൾ ഇന്ന് 800 യൂറോ ഇക്കാര്യത്തിൽ മുടക്കണം എന്നതാണ് സ്ഥിതി.
ഇൻഷുറൻസ് ക്ലെയിമുകളിലെ വർദ്ധനയാണ് പ്രീമിയം വർദ്ധനയ്ക്കു കാരണമാകുന്നത് എന്ന വാദത്തിന് അടിസ്ഥാനമില്ല. ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ 2011ൽ നൽകപ്പെട്ട തുകയുടെ മൂന്നിലൊന്ന് മാത്രമാണ് 2014ൽ നൽകേണ്ടി വന്നിട്ടുള്ളത്. പക്ഷേ പ്രീമിയം വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. പല അപകട കേസുകളിലും കോടതിക്ക് പുറത്ത് സെറ്റിൽമെന്റ് നടത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രൈവർമാർ കൂട്ടമായി പ്രതിഷേധിച്ചത്.