- Share
- Tweet
- Telegram
- LinkedIniiiii
പെരിങ്ങോം: സീനിയർ സെക്കൻഡറി വിഭാഗത്തിൽ വിവരസാങ്കേതികവിദ്യ വിഭാഗത്തിലെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള സി.ബി.എസ്.സി. അവാർഡിന് പെരിന്തട്ട നോർത്ത് സ്വദേശി കെ.വി. ശ്രീജിത്ത് അർഹനായി. രാജ്യത്തെ 20,299 സ്‌കൂകൂളുകളിലും 28 വിദേശ രാജ്യങ്ങളിലുള്ള 220 സ്‌കൂളുകളിലും നിന്ന് ഏറ്റവും നല്ല അദ്ധ്യാപകന് സീനിയർ സെക്കൻഡറി വിവര സാങ്കേതിക വിഭാഗത്തിൽ നൽകുന്ന അവാർഡാണ്.
തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയം ആർമി ക്യാമ്പ് പാങ്ങോട് ജോലി ചെയ്യുകയാണ്. കരിവെള്ളൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഗസ്റ്റ് ലക്ചർ, ജവഹർ നവോദയ വിദ്യാലയ കാണകോന സൗത്ത് ഗോവ, ജവഹർ നവോദയ വിദ്യാലയ പെരിയ കാഞ്ഞങ്ങാട്, കേന്ദ്രീയ വിദ്യാലയ വായുസേന കേന്ദ്രം ഓജർ നാസിക്, കേന്ദ്രീയ വിദ്യാലയ ഇന്ത്യൻ നാവിക വിഭാഗം മാണ്ഡവി ഗോവ, മോസ്‌കോയിലെ ഇന്ത്യൻ എംബസി സ്‌കൂൾ എന്നിവിടങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകൾ നടത്തിയിട്ടുണ്ട്.
കംപ്യൂട്ടർ ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും എജുക്കേഷനിൽ ബിരുദവും നേടിയതിനുശേഷം എജുക്കേഷൻ ടെക്‌നോജിയിൽ ബിരുദാനന്തബിരുദ ഡിപ്ലോമയും സൈബർ നിയമത്തിൽ ഡിപ്ലോമയും നേടിയിരുന്നു. പെരിന്തട്ട നോർത്ത് സ്വദേശിയായ പലേരി കുഞ്ഞിക്കണ്ണന്റെയും കാനാ തമ്പായിയുടെയും മകനാണ്. കരിവെള്ളൂർ ഓണക്കുന്ന് സ്വദേശി സുകന്യയാണ് ഭാര്യ.