അർജന്റീന - ബ്രസീൽ ഫാൻസ് സൗഹൃദ ഫുട്ബോൾ മത്സരം; അർജന്റീന ഫാൻസിനു ജയം
- Share
- Tweet
- Telegram
- LinkedIniiiii
ജിദ്ദ: ശാരാ തൗബ ഫലസ്തീൻ എഫ്.സി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അർജന്റീന - ബ്രസീൽ ഫാൻസ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ അർജന്റീന ഫാൻസ് മൂന്ന് ഗോളുകൾക്ക് വിജയിച്ചു.
ബ്രസീൽ ഫാൻസിനെതിരെ ആദ്യ പതിനഞ്ചാം മിനിറ്റിൽ അർജന്റീന ഫാൻസ് ആദ്യ ഗോൾ നേടി ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. പിന്നീട് എഴു ഗോളുകൾ കൂടി അർജന്റീന ഫാൻസ് നേടിയെകിലും ബ്രസീൽ ഫാൻസ് അഞ്ച് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു.
അർജന്റീന ഫാൻസിനു വേണ്ടി നഷ്രിഫ് മാഹി ,റഫീഖ്, അൽതാഫ് ,ജാഫർ, സാദിഖ് ,ഹം സ, സമീർ, സിദ്ധീഖ് ,അഷ്റഫ്, സ ലാം എന്നിവരുംബ്രസീൽ ഫാൻസിനു വേണ്ടി യൂനുസ് ,ഹാഫിസ് ,സുഹൈർ ,സുഹൈൽ ,സകീർ ,വിനു ,മുൻഷാദ് ,ബഷീർ ,സലിം എന്നിവരുമാണ് കളിച്ചത്.
Next Story