റിയോ ഡി ജനീറോ: റിയോ ഒളിമ്പികസിൽ ആദ്യ ദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഓസ്‌ട്രേലിയ മെഡൽ വേട്ടയിൽ ഒന്നാമത്. രണ്ട് സ്വർണ്ണവും ഒരു വെങ്കലവും അടക്കം മൂന്ന് മെഡലുകൾ ഓസ്‌ട്രേലിയ നേടി.

ഹംഗറിക്ക് രണ്ട് സ്വർണ്ണമുണ്ട്. അമേരിക്കയ ഒരു സ്വർണ്ണവും നാല് വെള്ളിയുമടക്കം അഞ്ച് മെഡലുമായി മൂന്നാമതും. കൊറിയയും ജപ്പാനും അർജന്റീനയും ബെൽജിയവും റഷ്യയും തായ്‌ലാണ്ടും വിയ്റ്റനാമുമാണ് സ്വർണം നേടിയ മറ്റ് രാജ്യങ്ങൾ. ജപ്പാന് നാല് വെങ്കലുവും കിട്ടി. ആദ്യ ദിനം ചൈനയ്ക്ക് സ്വർണ്ണമൊന്നും ലഭിച്ചില്ല. ആദ്യ ദിനം 20 രാജ്യങ്ങളാണ് മെഡൽ പട്ടികയിൽ ഇടം നേടിയത്.

ടെന്നീസിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സാനിയ -പ്രാർത്ഥന സഖ്യവും പുറത്തായി. ഇതോടെ പുരുഷ, വനിത വിഭാഗം ഡബിൾസിൽ ആദ്യ റൗണ്ടിൽതന്നെ ഇന്ത്യൻ താരങ്ങൾ പുറത്തായി. മെഡൽ പ്രതീക്ഷകളുമായി ഇറങ്ങിയ സാനിയ മിർസ പ്രാർത്ഥന തോംബാർ സഖ്യം ചൈനയുടെ ഷൂവായി പെങ്ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് പരാജയപ്പെട്ടത്. സ്‌കോർ: 6-7,7-5, 5-7

ആദ്യ സെറ്റ് ട്രൈബ്രേക്കറിൽ ചൈനീസ് സഖ്യം നേടി. എന്നാൽ, രണ്ടാം സെറ്റിൽ സാനിയ പ്രാർത്ഥന സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റ് വ്യക്തമായ ലീഡോടെ 5-7ന് നേടി ഷുവായിപെങ്ഷുവായി സാങ് സഖ്യം രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു. നേരത്തെ ഇന്ത്യയുടെ ലിയാണ്ടർ പേസ്-രോഹൻ ബൊപ്പണ്ണ സഖ്യം പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ടമാർസിൻ മറ്റകോവ്‌സ്‌ക്കി സഖ്യത്തോട് നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് പരാജയപ്പെട്ട് പുറത്തായിരുന്നു. സ്‌കോർ: 4-6, 6-7.

ഇനി മികിസഡ് ഡബിൾസിൽ ബൊപ്പണ്ണ-സാനിയ സഖ്യത്തിൽ മാത്രമാണ് ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷ.