കേരളത്തിലെ നവോത്ഥാനത്തിൽ അവർണജാതിക്കാരേപോലെ പങ്ക് സവർണജാതിക്കുമുണ്ട്; കേരള നവോത്ഥാന മൂല്യങ്ങളിൽ എഴുത്തുകാരും ഭാഷാ പണ്ഡിതരും നൽകിയ പങ്ക് വലുതെന്ന് മാധ്യമപ്രവർത്തകൻ പി.കെ രാജശേഖരൻ; സംസ്കൃത സർവകലാശാല അന്തർദേശിയ സെമിനാറിന് നാളെ സമാപനം
- Share
- Tweet
- Telegram
- LinkedIniiiii
കോട്ടയം: കേരളത്തിലെ നവോത്ഥാനത്തിൽ എഴുത്തുകാരും ഭാഷാപണ്ഡിതവും വഹിച്ച പങ്ക് ശ്രദ്ധേയമെന്ന് മാധ്യമപ്രവർത്തകനും നിരൂപകനുമായ പി.കെ രാജശേഖരൻ. കേരളത്തിലെ നവോത്ഥാന മിതിൽ പണിയാനായി മുന്നിൽ നിൽക്കുന്ന സർക്കാരും പാർട്ടിക്കാരും ഇന്ന് നവോത്ഥാനമതിൽ പണിയുന്നതിൽ ജാതി തിരിച്ച് സംഘടിക്കുന്നത് ഖേദമുളവാക്കുന്ന കാര്യമാണ്. നവോത്ഥാന പാരമ്പ്യത്തിൽ കേരളത്തിലെ ഒട്ടേറെ ഉയർന്ന ജാതിക്കാരും പങ്കാളികളായിട്ടുണ്ട്. കേരളത്തിലെ നവോത്ഥാനം അവർണജാതിക്കാരുടെ മാത്രം അവകാശമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുകായണെന്നും അദ്ദേഹം പറഞ്ഞു. കേരളനവോത്ഥാനത്തിന്റെ ശിൽപികളിൽ മുൻനിരയിൽ നിന്നിട്ടുള്ള സവർണജാതിക്കാരുണ്ട്.
ഇരയിമ്മൻ തമ്പിയും കേരളവർമയും, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമെല്ലാം നവോഥാന പാരനപ്ര്യത്തിൽ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നവോത്ഥാനം അമ്പലങ്ങൾ വഴി നേടിയെടുത്ത ഒന്നല്ല. പുസ്കങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നേടിയെടുത്തവയാണ്. അവയിൽ ജാതി വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുത്തിട്ടുള്ളതാണ്. 18ാം നൂറ്റാണ്ടിലും ഇവിടെ ഈഴവ സമുദായം സംസ്കൃതം അഭ്യസിച്ചിരുന്നു എന്നതിന്റെ തെളിവാണ് ശ്രീനാരായണ ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ. വേദം കേട്ടാൽ ഈയം ഉരുക്കിയൊഴിക്കുമെന്ന് പറയുന്ന രീതി കേരളത്തിൽ നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രം സംഘടിപ്പിക്കുന്ന അന്തർദേശിയ സെമിനാറിൽ ജനപ്രിയ സസ്കാരം, പാഠം, വ്യവഹാരം, പ്രതിനിധാനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാറ്റിക് രാഷ്ട്രീയവും രാഷ്ട്രീയ സിനിമയും എന്ന വിഷയത്തിൽ ഇന്ത്യ ടുഡേ മുൻ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് എസ് സുന്ദർദാസ് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സെക്ഷനിൽ ലൈംഗികതയും മലയാള സിനിമയും എന്ന വിഷയത്തിൽ ദർശന എസ് മിനി ( സൗത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റി), സ്വപ്നം എന്ന വിഷയത്തിൽ ബോബൻ ഇറാനിമോസ്( സ്കൂൾ ഓഫ് ബിവേവിയറൽ സയൻസസ്) എന്നിവർ വിഷയാവതരണം നടത്തി. നാളെ പൗരരാഷ്ട്രീയവും നവസാമൂഹിക പ്രസ്ഥാനങ്ങളും എന്ന വിഷയത്തിൽ ജോൺ സാമുവൽ( മുൻ ഗ്ലോബൽ ഡെമോക്രാറ്റിക് അഡൈ്വസർ, ഹെഡ് ഓഫ് ഗ്ലോബൽ പ്രോഗ്രാം, ഐക്യരാഷ്ട്രസഭ), ജി പ്രമോദ്കുമാർ(മുൻ സീനിയർ അഡൈ്വസർ, യു.എൻ.ഡി.പി ഏഷ്യാ പസഫിക്) എന്നിവർ രാവിലത്തെ സെക്ഷനിൽ പ്രബന്ധാവതരണം നടത്തും.
10: 30ന് ഫെമിനിച്ചികളും ഡിജിറ്റൽ വിമതത്വത്തിന്റെ പുതിയ ഭൂമിശാസ്ത്രങ്ങളും എന്ന വിഷയത്തിൽ മീനാ ടി പിള്ള( ഇൻസ്റ്റ്ിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള സർവകലാശാല, എൻ.വി മുഹമ്മദ് റാഫി( മലയാളം സർവകലാശാല, തിരൂർ എന്നിവർ പ്രബന്ധാവതരണം നടത്തും. 11: 30ന് ആരംഭിക്കുന്ന സെക്ഷനിൽ ദൃശ്യം എന്ന വിഷയത്തിലൂന്നി സി.,എസ് വെങ്കിടേശ്വരൻ (മാധ്യമ, ചലച്ചിത്ര നിരൂപകൻ), ദേവി കെ വർമ( എസ്്.ഡി കോളജ്, ആലപ്പുഴ) എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക ശേഷം ചേരുന്ന സെക്ഷനിൽ ദൈവം എന്ന വിഷയത്തിൽ സി.രവിചന്ദ്രൻ (ഗവ.വിമൺസ് കോളജ,് തിരുവനന്തപുരം) പി.എസ് ജിനേഷ് (ഇന്റോ ക്ലിനിക്ക്) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. രണ്ടിന് ആരംഭിക്കുന്ന സംഘസംവാദം: സമൂഹമാധ്യമങ്ങളും മലയാള ജീവിതവും എന്ന വിഷയത്തിൽ രേഖാ രാജ്(സാമൂഹ്യ വിമർശക) കെ.എ ഷാജി ( മാധ്യമപ്രവർത്തകൻ ശ്യാം ഗോപാൽ( ഐ.ടി പ്രൊഫഷണൽ) എംപി ബഷീർ (ന്യൂസ് റെപ്റ്റ്) എന്നിവർ സംസാരിക്കും.