ർഭിണിയാകാൻ തുണിയഴിക്കുകയോ ശാരീരികമായി ബന്ധപ്പെടുകയോ പോലും വേണ്ടെന്ന് വിദഗ്ദ്ധർ. മുലയൂട്ടുന്ന അമ്മമാർ ഗർഭിണികളാകില്ലെന്ന ധാരണയും തെറ്റാണെന്ന് അവർ പറയുന്നു. വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുതന്നെ കെട്ടിപ്പുണരുമ്പോൾപ്പോലും ഗർഭിണിയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

പരസ്പരം കെട്ടിപ്പുണരുമ്പോൾ വസ്ത്രത്തിൽ പടരുന്ന ബീജത്തിൽനിന്നുപോലും ഗർഭിണിയാകാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അടിവസ്ത്രത്തിൽ ഉണങ്ങിപ്പിടിക്കുന്ന ബീജം പോലും ഇതിന് വഴിയൊരുക്കാം. മുലയൂട്ടുന്ന അമ്മമാർ ഗർഭിണികളാകില്ലെന്ന ധാരണയും തെറ്റാണ്. മുലയൂട്ടൽ ഗർഭനിരോധന മാർഗമല്ലെന്നും അതിന് തെളിവില്ലെന്നും വിദഗ്ദ്ധർ പറയുന്നു.

പ്രസവശേഷം ആദ്യത്തെ ആറുമാസത്തെ മുലയൂട്ടൽ ഒരു പരിധിവരെ ഗർഭധാരണം തടഞ്ഞേക്കാം. എന്നാൽ അതും നൂറുശതമാനം ഉറപ്പുള്ള കാര്യമല്ല. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ബീജം ഉള്ളിൽ പോയില്ലെങ്കിൽ ഗർഭിണിയാകില്ല എന്ന ധാരണയ്ക്കും അടിസ്ഥാനമില്ല. ശുക്ലം വരുന്നതിന് മുമ്പ് ലിംഗം പുറത്തെടുത്താലും അതിന് മുമ്പുതന്നെ ബീജം ഉള്ളിൽപ്പോകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.

ആർത്തവ ചക്രത്തെ അടിസ്ഥാനമാക്കിയുള്ള ശാരീരിക ബന്ധം ഗർഭധാരണം തടയുമെന്ന വിശ്വാസവും ഒരു പരിധിവരെ മാത്രമേ വിജയിക്കൂവെന്ന് വിദഗ്ദ്ധർ പറയുന്നു. മാസത്തിലെ ഏതുദിവസവും സ്ത്രീകൾ ഗർഭിണികളാകാൻ സാധ്യതയുണ്ടെന്നാണ് അവരുടെ പക്ഷം. ആർത്തവ സമയത്തുപോലും ഇതു സംഭവിക്കാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.