ആയിരം വര്‍ഷം പഴക്കമുള്ള വിത്ത് മുളച്ചു; ആ ചെടിയ്ക്ക് ഇനിയും പൂവും കായും വന്നില്ല; ഔഷധ സസ്യങ്ങളെ തേടിയുള്ള യാത്രയിലെ ഗവേഷണ കഥ

ശാസ്ത്രജ്ഞന്‍മാരെ ഒന്നടങ്കം അമ്പരപ്പിച്ച് കൊണ്ട് 5 ആഴ്ചക്കുള്ളില്‍ ആ വിത്ത് മുളയ്ക്കുകയായിരുന്നു.

Update: 2024-10-06 04:13 GMT

ഭൂതകാലം നമുക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട ഒരു മേഖലയാണെങ്കിലും പഴയ കാലത്തെ എല്ലാ കാര്യങ്ങളും ഇഷ്ടപ്പെടാന്‍ എത്ര പേര്‍ക്ക് കഴിയും. പണ്ട് ഉണ്ടായിരുന്ന

ചില അപൂര്‍വ്വ മൃഗങ്ങളെ വീണ്ടും നമുക്ക് മുന്നില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പോലും പല ശാസ്ത്രജ്ഞരും ഇപ്പോള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതില്‍

നിന്നൊക്കെ ഏറെ വ്യത്യസ്തമായൊരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.

വളരെ പഴയ കാലത്ത് ഉണ്ടായിരുന്ന ഔഷധ ഗുണമുള്ള ചില സസ്യങ്ങളെ പുനര്‍ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരു സംഘം ഗവേഷകര്‍. 1980 കളില്‍ ജുഡിയാന്‍ മരുഭൂമിയിലെ ഒരു ഗുഹയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേഷണത്തിനിടെ ഒരു ചെടിയുടെ വിത്ത് കണ്ടെത്തിയിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രകൃതി ചികിത്സാ മേഖലയിലെ പ്രമുഖ ഗവേഷകയായ ഡോ.സാറാ സാലോണ്‍ ഈ വിത്ത് നടുകയായിരുന്നു. എന്നാല്‍ ശാസ്ത്രജ്ഞന്‍മാരെ ഒന്നടങ്കം അമ്പരപ്പിച്ച് കൊണ്ട് 5 ആഴ്ചക്കുള്ളില്‍ ആ വിത്ത് മുളയ്ക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വിത്ത് ആയിരം വര്‍ഷം പഴക്കമുള്ളതാണെന്ന് കണ്ടുപിടിക്കപ്പെട്ടു. ഇപ്പോള്‍ ഈ ചെടിക്ക് സാമാന്യം ഉയരമുണ്ട്. എന്നാല്‍ ഇത്രയും നാളായിട്ടും ഇത് പൂക്കുകയോ അതില്‍ എന്തെങ്കിലും ഫലങ്ങള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല. ഡി.എന്‍.എ പരിശോധനകളില്‍ ഗവേഷണങ്ങളില്‍ ഇത് കൊമ്മിഫോറാ ജനുസില്‍ പെട്ട ചെടിയാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ കൃത്യമായി ഇതിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇനിയും ലഭ്യമായിട്ടില്ല. എന്നാല്‍ ശാസ്ത്രജ്ഞര്‍ കരുതുന്നത് ഇത് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട അസുഖങ്ങള്‍ ഭേദമാക്കുന്ന ചെടിയാണ് എന്നാണ്.

Similar News