മികവാര്‍ന്ന സേവനങ്ങള്‍, വ്യത്യസ്ഥമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍; 38 ാം വയസ്സില്‍ രാജ്യത്തെ തന്നെ മികച്ച തദ്ദേശ ജനപ്രതിനിധി; ബാബസാഹിബ് അംബേദ്കര്‍ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക് ലഭിക്കുമ്പോള്‍

വെറും 38 ാം വയസ്സിലാണ് മികവാര്‍ന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും ക്രിയാത്മക പൊതുപ്രവര്‍ത്തനവും അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നത്

Update: 2024-10-06 05:19 GMT

ന്യൂഡല്‍ഹി: നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിനു ഗ്രാമപഞ്ചായത്തുകളും, 665 ജില്ലാ പഞ്ചായത്തുകളുമുണ്ട്. അവയില്‍ നിന്നു മികച്ച ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നത് ഏറെ പ്രയാസകരവും! 2024 ല്‍ രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കര്‍ ദേശീയ അവാര്‍ഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി സ്വന്തമാക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിനു പകര്‍ന്നു നല്‍കുന്നത് വലിയ സന്തേശമാണ്.

വെറും 38 ാം വയസ്സിലാണ് മികവാര്‍ന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും ക്രിയാത്മക പൊതുപ്രവര്‍ത്തനവും അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നത്. ജനുവരി മാസം അവസാനം ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന ചടങ്ങില്‍ ജുനൈദ് അവാര്‍ഡ്് ഏറ്റുവാങ്ങും. ഡല്‍ഹി സായി ഒയാസിസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. തദ്ദേശ സംവിധാനത്തിലെ ഉത്തരവാദിത്തങ്ങള്‍ക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നു എന്നതും അവര്‍ഡ് പരിഗണനക്ക് ജുനൈദിന് നേട്ടമായി. ജനപ്രതിനിധി എന്ന നിലയില്‍ തദ്ദേശ സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുവാന്‍ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും ഇതിനകം പ്രശംസ പിടിച്ചുപറ്റിയതാണ്.

അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് സാധാരണക്കാരുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണെന്നും ജുനൈദ് പറഞ്ഞു. വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തില്‍ നടത്തിയ പഠനവും നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. കൊമേഴ്സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എഡ് പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുമായി കൗണ്‍സിലിംഗിലും ലോക്കല്‍ ഗെവേണന്‍സിലും മറ്റുമായി ഡിപ്ലോമ കോഴ്സുകളും ചെയ്തിട്ടുണ്ട്.

ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ജുനൈദ് നിലവില്‍ ജനതാദള്‍ എസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകള്‍ വഹിക്കുന്നുണ്ട്.

വയനാട് ജില്ലയിലെ വെള്ളമുണ്ടയില്‍ ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ. ഭാര്യ ജെസ്ന ജുനൈദ്. മക്കള്‍ ആദില്‍ ജിഹാന്‍, ജെസ ഫാത്തിമ,ഐസ ഹിന്ദ്. വെള്ളമുണ്ട എ യു പി എസ്, വെള്ളമുണ്ട ജി എം എച്ച് എസ്, കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്ക ണ്ടറി എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കാലിക്കറ്റ് യൂണി വേഴ്സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ ബിരുദം, അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം കോം ബിരുദം, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ ബി എഡ്, കൗണ്‍സലിംഗിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. 2018ലെ ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാര്‍ഡ്, ധാര്‍മികതാ മാസിക അവാര്‍ഡ്, വേള്‍ഡ് ക്ലാസ്സ് എക്സലന്‍സി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തില്‍ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയില്‍ ശ്രദ്ധേയ സംഭാവന നല്‍കിയ ഒന്നാണ്.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറിയുമാണ്. കൂടാതെ നിരവധി സാമൂഹിക, സാംസ്‌കാരിക, വിദ്യാ ഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ ജില്ലാ-സംസ്ഥാന- ദേശീയ ചുമതലകളും വഹിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമായി പ്രസംഗകലയില്‍ തല്പരരായ ആളുകള്‍ക്ക് പ്രസംഗ പരിശീലനം നല്‍കുന്ന 2004 ല്‍ സ്ഥാപിതമായ ലെറ്റസ് സ്‌കൂള്‍ ഓഫ് പബ്ലിക് സ്പീക്കിങ് സംവിധാനത്തിന്റെ ഫൗണ്ടറും ചെയര്‍മാനുമാണ്.

Tags:    

Similar News