ഇന്‍വെര്‍കാര്‍ഗില്‍ സൗത്ത് ലാന്റ് മലയാളി ക്ലബ് ഓണാഘോഷം അവിസ്മരണീയമായി

Update: 2024-09-20 12:24 GMT

ഇന്‍വെര്‍കാര്‍ഗില്‍ സൗത്ത് ലാന്റ് മലയാളി ക്ലബ് ഓണാഘോഷം അവിസ്മരണീയമായി. മെഗാ ഫ്യൂഷന്‍ തിരുവാതിരയോടെ ആരംഭിച്ച കലാപരിപാടികള്‍ നിരവധി നൃത്ത സംഗീത പരിപാടികളോടെ വര്‍ണ്ണാഭമാക്കി. Todd Stephenson MP, Parmjeet Parmar. MP എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു.ഉച്ചക്ക്, ഉത്രാടംദിവസം രാത്രി club അംഗങ്ങളുടെ കൂട്ടായ പ്രയത്‌നത്തിലൂടെ ഒരുക്കിയ32 - ല്‍പരം വിഭവങ്ങളടങ്ങിയ ഓണസദ്യയും വിളമ്പി. തുടര്‍ന്ന് വടം വലിയും കസ്സേര കളിയും ഉള്‍പ്പടെ ഒട്ടനവധി കലാകായിക പരിപാടികളോടെ തിരുവോണം കൊണ്ടാടി. ഓണാഘോഷങ്ങളുടെ ഭാഗമായി എത്തിയ ഇന്‍വര്‍കാര്‍ഗില്‍ മലയാളി സമൂഹത്തോടും നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.




 




 



Tags:    

Similar News