ലിബറല്‍ പാര്‍ട്ടി നേതാവിന് വിജയം ;പിന്നണിയില്‍ പ്രവര്‍ത്തിച്ച മലയാളിയെ പാര്‍ലമന്റില്‍ ആദരിച്ഛ് ലിയന്‍ റിബല്ലോ

Update: 2025-08-01 10:01 GMT

ക്യാന്‍ബറ : ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ലമന്റില്‍ വച്ച് ലിബറല്‍ പാര്‍ട്ടി നേതാവും ട്വീഡ് ഹെഡ് എം പി യുമായ ലിയന്‍ റിബല്ലോ ആദരിച്ചപ്പോള്‍ ശ്രദ്ധേയനായത് ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള മലയാളി ജോണ്‍സന്‍ ജോസഫ്. ഓസ്‌ട്രേലിയന്‍ പ്രതിപക്ഷനേതാവ് സൂസന്‍ ലേ ഉള്‍പ്പടെ ദേശീയ നേതാക്കള്‍ ജോണ്‍സനെ മുക്തകണ്ഠം പ്രശംസിച്ചപ്പോള്‍ ഓസ്ട്രേലിയയിലെ മുഴുവന്‍ മലയാളികള്‍ക്കും ലഭിക്കുന്ന ആദരവ് പോലെയായി അത്

ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ സംഘടിപ്പിച്ച പാര്‍ലിമെന്ററി ഡിന്നറില്‍ പ്രതിപക്ഷ നേതാവ് സുസന്‍ ലേയ് എം.പി. ഉള്‍പ്പെടെ ലിബറല്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ജോണ്‍സന്റെ സേവനം അഭിനന്ദിക്കുകയും അദ്ദേഹത്തെ ''മള്‍ട്ടികള്‍ച്ചറല്‍ ഐക്യത്തിന്റെ പ്രതീകം'' എന്ന നിലയില്‍ വിശേഷിപ്പിക്കുകയും ചെയ്തു.

കോഴിക്കോട്ടെ മൈകാവില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ജോണ്‍സന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ യൂണിയന്‍ ചെയര്‍മാനായും കൗണ്‍സിലറായും സേവനം അനുഷ്ഠിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും അയര്‍ലണ്ടിലും ജോലി ചെയ്ത ശേഷം 2011-ല്‍ ഓസ്ട്രേലിയയിലെത്തിയഇപ്പോള്‍ ഗോള്‍ഡ് കോസ്റ്റില്‍ സ്ഥിരതാമസക്കാരനാണ്. ഒരു അനുഭവസമ്പന്നനായ നഴ്സിംഗ് പ്രൊഫഷണലായ ജോണ്‍സന്‍ സമൂഹസേവനത്തില്‍ സജീവമാണ്.പാര്‍ലമെന്റില്‍ നിന്നുള്ള അംഗീകാരം തന്റെ വ്യക്തിജീവിതത്തിലെ വലിയ നേട്ടമാണന്നും എം.പി. ലിയന്‍ റിബെല്ലോയുടെ മൈഡന്‍ സ്പീച് തന്നെ വ്യക്തിപരമായി സ്പര്‍ശിച്ചുവെന്നും ജോണ്‍സന്‍ ജോണ്‍ പ്രതികരിച്ചു.

അമ്മ സുസന്‍, പിതാവ് ഉലഹന്നന്‍ എന്നിവരുടെ പ്രാര്‍ത്ഥനയും പിന്തുണയും, ഭാര്യ ഷിജയുടെ വിശ്വാസവും കുട്ടികളായ ലിയോണല്‍, ലെവെന്റ്, ലിന്‍ഡല്‍ എന്നിവരുടെ സ്നേഹവും അവരുടെ ഈ ജൈവത്വത്തിലേക്ക് നിര്‍ണായകമായി. സാമൂഹിക ഐക്യത്തിനും നന്മയ്ക്കുമായി പ്രവര്‍ത്തിക്കുന്നഓസ്ട്രേലിയന്‍ മലയാളി സമൂഹത്തിന് ഒരു പ്രതിനിധിയെന്ന നിലയില്‍ ഉയര്‍ന്ന നിലയിലേക്കുയരുകയാണ്.

Similar News