കാനഡ ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രയര്‍ ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

Update: 2024-09-05 10:46 GMT

കാനഡ: ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രാര്‍ത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് 20- മത് ഫാമിലി കോണ്‍ഫ്രന്‍സ് പ്രയര്‍ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കായുള്ള പ്രയര്‍ ലൈന്‍ ഉത്ഘാടനം സെപ്റ്റംബര്‍ 5 വ്യാഴാഴ്ച വൈകിട്ട് 9 മുതല്‍ 10 വരെ [ ഈസ്റ്റേണ്‍ ടൈം] നടത്തപ്പെടുമെന്ന് നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഏബ്രഹാം മാത്യൂ അറിയിച്ചു.സും പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്ന ഉത്ഘാടന സമ്മേളനത്തില്‍ 8621 - 506 - 6330 നമ്പരില്‍ പാസ് വേഡ് 'ipc' എന്ന് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാര്‍ത്ഥന സഹകാരികള്‍ പങ്കെടുക്കുന്ന പ്രഥമ യോഗം പാസ്റ്റര്‍ ഡോ. തോമസ് ഇടിക്കുള ഉത്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍ ഡോ. ഷാജി ഡാനിയേല്‍ മുഖ്യ പ്രഭാഷണം നടത്തും. ബ്രദര്‍ ജിനു വര്‍ഗീസ് സിസ്റ്റര്‍ അനൂ സാം തുടങ്ങിയവര്‍ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 -മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണില്‍ 2025 ജൂലൈ 17 വ്യാഴം മുതല്‍ 20 ഞായര്‍ വരെ നടത്തപ്പെടും. ' ഇതാ ! അവിടുന്ന് വാതില്‍ക്കല്‍ ' എന്നതാണ് കോണ്‍ഫ്രന്‍സ് ചിന്താവിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കാനഡയില്‍ വെച്ച് ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്.

കോണ്‍ഫ്രന്‍സിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റര്‍ സാം വര്‍ഗീസ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ഫിന്നി ഏബ്രഹാം (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ സൂസന്‍ ജോണ്‍സന്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), റോബിന്‍ ജോണ്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), ബ്രദര്‍ നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ഏബ്രഹാം മാത്യൂ (പ്രയര്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ ഏബ്രഹാം മാത്യൂ 267 - 575 - 2555 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വാര്‍ത്ത: നിബു വെള്ളവന്താനം

നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍

Tags:    

Similar News