കുവൈറ്റിലെ സി.എസ്.ഐ സഭകളുടെ സംയുക്ത ആരാധന 27ന്

Update: 2024-09-26 11:57 GMT

ഭാരതത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയായ സിഎസ്‌ഐ സഭയുടെ സംയുക്ത ആരാധന, സിഎസ്‌ഐ സഭാ സ്ഥാപക ദിനമായ സെപ്റ്റംബര്‍ 27 ന് സെന്റ് പോള്‍സ് അഹമ്മദി ചര്‍ച്ചില്‍ വച്ച് 12:00 മണിക്ക് നടത്തപ്പെടുന്നു.

സി എസ് ഐ സഭകളുടെ ഐക്യ വേദിയായ ' കുവൈറ്റ് യുണൈറ്റഡ് സി എസ് ഐ യുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലുള്ള വ്യത്യസ്ത ഭാഷകളില്‍ ആരാധിക്കുന്ന സി എസ് ഐ സഭാ സമൂഹത്തെ സംഘടിപ്പിച്ച നടത്തുന്ന ആരാധനകള്‍ക്ക് കുവൈറ്റിലുള്ള മലയാളം, തമിഴ് സി എസ് ഐ സഭാ വൈദികര്‍ നേതൃത്വം നല്‍കും.

1960 കളുടെ അവസാന കാലഘട്ടത്തില്‍ സി.എസ്.ഐ സഭയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ള വിശ്വാസികള്‍ പ്രാര്‍ത്ഥന കൂട്ടയ്മയായി വിവിധ ഭവനങ്ങളില്‍ ഒത്തുചേര്‍ന്നിരുന്നു. ഒരു സഭയായി നില്‍നില്‍ക്കണമെന്ന് ആഗ്രഹത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1970 ഏപ്രില്‍ മാസം സെന്റ് പീറ്റേഴ്സ് സി. എസ്. ഐ കോണ്‍ഗ്രിഗേറേഷന്‍ എന്ന നാമധേയത്തില്‍ എന്‍. ഈ. സി. കെ യില്‍ ആരാധനയാരംഭിച്ചു

പിന്നീട് മലയാളം, തമിഴ് ഭാഷകളില്‍ 6 ആരാധനകള്‍ ആരംഭിച്ചു. ഈ സഭകളില്‍ 1500 ളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു. സംയുക്ത ആരാധനയുടെ ക്രമീകരണങ്ങള്‍ പ്രസിഡന്റ് റവ. സി എം ഈപ്പനും, സെക്രട്ടറി ശ്രീ പ്രതാപ് രാജ ശേഖറും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Tags:    

Similar News