സ്വകാര്യ ട്യൂഷന് സെന്ററില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു; അധ്യാപകനെതിരെ പരാതി
By : സ്വന്തം ലേഖകൻ
Update: 2026-01-14 17:35 GMT
കൊല്ലം: കൊല്ലത്ത് സ്വകാര്യ ട്യൂഷന് സെന്ററില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. റിവിഷന്‍ പെന്‍ഡിങ്ങായത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. മേവറത്ത് പ്രവര്‍ത്തിക്കുന്ന വിങ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. കൈയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.