മൊബൈലിന്റെയും ലാപ് ടോപ്പിന്റെയും ഉയര്‍ന്ന ശബ്ദം സഹയാത്രികര്‍ക്ക് ശല്യമാകുന്നു; യാത്രക്കാരോട് ഹെഡ് ഫോണ്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് റെയില്‍വെ

യാത്രക്കാരോട് ഹെഡ് ഫോണ്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് റെയില്‍വെ

Update: 2026-04-08 01:42 GMT

പയ്യന്നൂര്‍: തീവണ്ടിയാത്രയില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കാന്‍ യാത്രക്കാരോട് നിര്‍ദേശിച്ച് റെയില്‍വേ. മാബൈല്‍ഫോണും ടാബും ലാപ്ടോപ്പും ഉപയോഗിക്കുമ്പോഴുള്ള ഉയര്‍ന്ന ശബ്ദം കോച്ചിലെ മറ്റു യാത്രക്കാര്‍ക്ക് ശല്യമാകുന്നതിനാലാണ് റെയില്‍വേ ഹെഡ്‌ഫോണ്‍ ഉപയോഗിക്കാന്‍ യാത്രക്കാരോട് നിദേശിക്കുന്നത്. ഉച്ചത്തില്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതും ഇയര്‍ഫോണ്‍ ഇല്ലാതെ സംഗീതം കേള്‍ക്കുന്നതും സിനിമ കാണുന്നതും സഹയാത്രികര്‍ക്ക് ശല്യമാകുന്നുവെന്ന പരാതി വര്‍ധിച്ചതാണ് നിര്‍ദേശത്തിന് പിന്നില്‍.

റിസര്‍വ് കോച്ചുകളില്‍ രാത്രി 10 മുതല്‍ രാവിലെ ആറുവരെ (ലേറ്റ് ബോര്‍ഡിങ് ഒഴികെ) പ്രത്യേക നിയമങ്ങള്‍ നിലവിലുണ്ട്. ശബ്ദം, വെളിച്ചം, ടിക്കറ്റ് പരിശോധന തുടങ്ങിയവയ്ക്ക് നിയന്ത്രണമുണ്ട്. നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക ഉള്‍പ്പെടെ ഇതില്‍ വരും. ഇത് ലംഘിച്ചാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് റെയില്‍വേ പറയുന്നു.

Tags:    

Similar News