പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ് ഡൗണ്‍ടൗണ്‍; പൊതുജനങ്ങള്‍ക്കായി വിനോദ പരിപാടികള്‍; 'ബുര്‍ജ് ഖലീഫ'യിലെ പുതുവത്സരാഘോഷങ്ങള്‍ അടുത്തിരുന്ന് തന്നെ കാണാം..;അറിയാം!
ദുബായ്: ഈ വർഷത്തെ ബുര്‍ജ് ഖലീഫയിലെ പുതുവത്സര വെടിക്കെട്ടിന്റെയും ആഘോഷങ്ങളുടെയും വർണമനോഹരമായ കാഴ്ചകള്‍ തൊട്ടടുത്തിരുന്ന് കാണാന്‍ അവസരം ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ തൊട്ടടുത്ത ഇരിപ്പിടസൗകാര്യങ്ങൾക്കാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് 580 ദിര്‍ഹത്തിലും അഞ്ചു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് 370 ദിര്‍ഹത്തിലുമാണ് ടിക്കറ്റ് നിരക്കായി വാങ്ങിയത്. കഴിഞ്ഞവര്‍ഷം മുതലാണ് ബുര്‍ജ് ഖലീഫയിലെ പുതുവത്സര രാവിലെ ആഘോഷപരിപാടികള്‍ക്ക് സംഘാടകര്‍ പണമടച്ചുള്ള ടിക്കറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് 300 ദിര്‍ഹവും കുട്ടികള്‍ക്ക് 150 ദിര്‍ഹവുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നിരക്ക്. അന്ന് ടിക്കറ്റുകള്‍ മികച്ചരീതിയില്‍ വിറ്റുപോവുകയും ചെയ്തിരുന്നു.
ബുര്‍ജ് പാര്‍ക്ക് പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ടൗണ്‍ ദുബായിലെ മറ്റ് സ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുമെന്ന് ഇമ്മാര്‍ അധികൃതര്‍ വ്യക്തമാക്കി.
വിനോദ പരിപാടികള്‍, കുട്ടികളുടെ ശില്പശാലകള്‍, ഭക്ഷണ-പാനീയങ്ങള്‍, കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കാനുള്ള മികച്ച അന്തരീക്ഷം എന്നിവയെല്ലാമുള്ള ഇത്തവണത്തെ പുതുവത്സര പരിപാടി കൂടുതല്‍ മനോഹരവും അവിസ്മരണീയവുമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബുര്‍ജ് ഖലീഫ ലൈറ്റ്, സംഗീതം, കരിമരുന്ന് പ്രയോഗം എന്നിവ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന അതിഥികള്‍ക്ക് ഏറ്റവും അനുയോജ്യമായസ്ഥലം എന്ന നിലയ്ക്കാണ് ബുര്‍ജ് പാര്‍ക്കിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നത്. ഡിസംബര്‍ 31-ന് ഉച്ചകഴിഞ്ഞ് 3.30-ന് വേദിയിലെ തത്സമയ വിനോദപരിപാടികള്‍ തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.