യൂത്ത് ഫോറം ഖത്തര്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്

Update: 2024-10-10 14:04 GMT

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്റര്‍നെറ്റ് അഡീഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന വിഷയത്തില്‍ യൂത്ത് ഫോറം ഖത്തര്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകീട്ട് 7.30 ന യൂത്ത് ഫോറം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോക്റ്റര്‍ നവാബ് അക്തര്‍ ഖാന്‍ ക്ലാസ് നയിക്കും. ഇന്റര്‍നെറ്റ് കവര്‍ന്നെടുക്കുന്ന ക്വാളിറ്റി ടൈമുകള്‍ പ്രവാസികളുടെ മാനസിക ആരോഗ്യത്തിനെ ബാധിക്കുന്നുണ്ട് ഇത്തരം സംഗതികളില്‍ ഒരു പ്രവാസി യുവജന സംഘടന എന്ന നിലക്ക് യൂത്ത് ഫോറത്തിന്റെ ഇടപെടല്‍ ആണ് ഈ പരുപാടി എന്ന് സംഘാടകര് അറിയിച്ചു.

Tags:    

Similar News