ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈത്തി ഭക്ഷണശാലക്കുള്ള അവാര്‍ഡ്

Update: 2025-07-09 14:07 GMT

ദോഹ; ഖത്തറില്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈത്തി ഭക്ഷണശാലക്കുള്ള അവാര്‍ഡ്.ഖത്തറില്‍ മികച്ച കുവൈത്തി ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനമെന്ന നിലക്കാണ് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സ് പുരസ്‌കാരത്തിന് ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിനെ തെരഞ്ഞെടുത്തത്.

കുറഞ്ഞ കാലം കൊണ്ട് തന്നെ ഖത്തറില്‍ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടകേന്ദ്രമായി മാറിയ ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റ് സൂഖ് വാഖിഫിലെത്തുന്ന ടൂറിസ്റ്റുകളുടേയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്.

ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്‌കാരം സമ്മാനിച്ചു. റസ്റ്റേറന്റ് മാനേജര്‍ റിജാസ് പൗരത്തൊടിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പാര്‍ട്ണര്‍മാരായ ഷറഫുദ്ദീന്‍ വരമംഗലം , പി.ടി.മൊയ്തീന്‍ കുട്ടി, ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ്, പെര്‍ഫ്യൂം ഗാലറി ഡയറക്ടര്‍ ഷന്‍വീന്‍ , മാര്‍ക്കറ്റിംഗ് മാനേജര്‍ നിസാം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Similar News