അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും
ദോഹ. പ്രവാസി ഗ്രന്ഥകാരനും ഗ്രന്ഥകാരനും കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ മലയാളത്തിലും സക്‌സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്‌ളീഷിലും ശ്രദ്ധേയമായ മോട്ടിവേഷണല്‍ പരമ്പരയാണ് തഅ്വീദാത്തുന്നജാഹ് എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിക്കുന്നത്.
കോവിക്കോട് സര്‍വകലാശാല ഭാഷ വിഭാഗം ഡീന്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടിയുടെ അവതാരികയും അറബി വകുപ്പ് മേധാവി ഡോ.അബ്ദുല്‍ മജീദ് ടിഎ യുടെ പഠനവും പുസ്തകത്തെ കൂടുതല്‍ ഈടുറ്റതാക്കുന്നു.
മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തിയഞ്ചാമത് പുസ്തകമാണിത്.