പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

Update: 2025-02-03 13:27 GMT

ദോഹയില്‍ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം 'When the quiet finds you' എം. ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, റേഡിയോ മലയാളം സി. ഇ.ഒ അന്‍വര്‍ ഹുസൈന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

ഇളം തലമുറയില്‍ നിന്ന്, വിശാലമായ സഹജീവിസ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, നിലപാടുകളും നിരീക്ഷണപാഠവവുമുള്ള എഴുത്തുകാര്‍ ഉണ്ടാവുന്നത് പുതിയ കാലത്തെ പ്രതീക്ഷയാണെന്ന് ഹമീദ ഖാദര്‍ സൂചിപ്പിച്ചു.

ഹാര്‍മണി ഖത്തറും ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറവും ചേര്‍ന്ന് അരോമ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ. സാബു. കെ സി അദ്ധ്യക്ഷത വഹിച്ചു.

എഴുത്തുകാരനും വിവര്‍ത്തകനുമായ ഹുസൈന്‍ കടന്നമണ്ണ ജീവകാരുണ്യപ്രവര്‍ത്ത കനായ സമദ് മാണിക്കോത്തിന് ആദ്യപ്രതി കൈമാറി.യുവഎഴുത്തുകാരി സമീഹ ജുനൈദ് പുസ്തകപരിചയം നടത്തി സംസാരിച്ചു.അതിഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം മുഹമ്മദ് അസ്ലം, ജൗഹറ എന്നിവര്‍ നിര്‍വഹിച്ചു.

ഹബീബുറഹ്മാന്‍ കിഴിശ്ശേരി, ത്വയ്യിബ ഇബ്രാഹിം, സുഹൈല്‍ വാഫി, മജീദ് നാദാപുരം, ഷീന ജോണ്‍, മുനീര്‍ ഒ. കെ, ഹുസൈന്‍ വാണിമേല്‍, ഫാരിസ് അബ്ദുല്‍ഖാദര്‍, അയ്ഷ ഗാലിബ്, ഹന ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ തന്‍സിം കുറ്റ്യാടി സ്വാഗതവും സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.അന്‍സാര്‍ അരിമ്പ്ര ശബ്ദം നല്‍കിയ കവിതകളുടെ ദൃശ്യാവിഷ്‌കാരം വേദിയില്‍ പ്രദര്‍ശിപ്പിച്ചു.സാലിം വേളം, ജംഷിദ് ഹമീദ്, റബിഹ് സമാന്‍, അസ്ലം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Similar News