ദോഹ: ശൈത്യകാല അവധിയില്‍ കുട്ടികള്‍ക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും പുതിയ പാഠങ്ങള്‍ പകരാന്‍ നടുമുറ്റം ഖത്തര്‍ സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പ് വിന്റര്‍ സ്പ്ലാഷ് ഡിസംബര്‍ 27 ന് നുഐജയിലെ കാംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കും.
ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി ഒമ്പത് വരെയാണ് വൈവിധ്യമാര്‍ന്ന സെഷനുകളില്‍ പരിപാടികള്‍ നടക്കുക. എട്ടു വയസ്സുമുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളെ പങ്കെടുപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് 33891317 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.