ഹൃദയത്തിന് കരുത്തേകാന്‍ മെഡിക്കല്‍ ക്യാമ്പ്; സിഐ.സിയും ഹാര്‍ട്ട് ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ ക്യാമ്പ് നൂറുകണക്കിനാളുകള്‍ക്ക് തുണയായി
ദോഹ: ആരോഗ്യകരമായ റമദാന്‍ മാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച നാലാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് പേര്‍ക്ക് തുണയായി. നേരത്തെ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പില്‍നിന്ന് റഫര്‍ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരില്‍നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്.
റമദാന് വേണ്ടി ഹൃദയം ഒരുക്കാം' എന്ന മുദ്രാവാക്യവുമായി ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും നടന്നു. ഡോ. സജ്ജാദ്, ഡോ. ജിജി മാത്യു എന്നിവര്‍ ബോധവല്‍കരണ ക്ലാസുകള്‍ നയിച്ചു. ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാസിം, ഡോ. അന്‍വര്‍, ഡോ. ഷാഹിദ്, ഡോ. സജ്ജാദ് എന്നിവര്‍ സൗജന്യമായി വിദഗ്ധ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു.
സമാപന ചടങ്ങില്‍ എച്ച്.എം.സിയുടെ ഉപഹാരം ഡോ:അന്‍വറില്‍ നിന്ന് സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ കിഴിശ്ശേരി ഏറ്റുവാങ്ങി. ഹെഡ് നഴ്‌സ് ഓഫ് ആക്‌സസ് & ഫ്‌ലോ റഗ്ദ അഹമദ് സ്വാഗതവും കാര്‍ഡിയോളജിസ്റ്റ് ഡോ. സ്മിത അനില്‍ നന്ദിയും പറഞ്ഞു. സി.ഐ.സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, പി.ആര്‍ ഹെഡ് നൗഫല്‍ പാലേരി, സെന്‍ട്രല്‍ അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായ സുധീര്‍ ടി.കെ, ബഷീര്‍ അഹമ്മദ്, ക്യാമ്പ് കണ്‍വീനര്‍ അഷ്‌റഫ് മീരാന്‍ എന്നിവര്‍ സംബന്ധിച്ചു.
ഷഫീഖ് ഖാലിദ് ,സിദ്ധീഖ് വേങ്ങര, ത്വാഹിര്‍ ടി.കെ, ജമീല മമ്മു, മുഹമ്മദ് ഉസ്മാന്‍, സലീം ഇസ്മായില്‍, മുഹമ്മദ് റഫീഖ് ടി.എ, മുഹമ്മദ് സാദത്ത്, ഫായിസ് ഉളിയില്‍, മുഫീദ് ഹനീഫ, അലി കണ്ടാനത്ത്, ഷംസുദ്ദീന്‍ കണ്ണോത്ത്, മുഹമ്മദ് എം ഖാദര്‍, തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.