ഫിറ്റ്‌നസ്സ് ചലഞ്ചിന് ആവേശകരമായ തുടക്കം

Update: 2024-10-04 11:58 GMT

'സ്‌ട്രോങ്ങ് ഹാര്‍ട്‌സ് ബ്രൈറ്റ് ഫ്യൂച്ചര്‍ ഇന്‍സ്പയറിങ് യൂത്ത്' തലക്കെട്ടില്‍ യുവജന സംഘടനയായ യൂത്ത് ഫോറം ഖത്തറും നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ചു നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ്സ് ചാലഞ്ചിന് ആവേശകരമായ തുടക്കം.ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച് ഒക്ടോബര്‍ 31 വരെ ഒരു മാസം നീണ്ട് നില്‍ക്കുന്ന ഒരു മാസ ചാലഞ്ചില്‍ 5 ലക്ഷം സ്റ്റെപ്‌സ് ആണ് ചാലഞ്ച് ആയി നിശ്ചയിച്ചിട്ടുള്ളത്.

വിജയികളാവുന്ന 100 പേര്‍ക്ക് സമ്മാനം ലഭിക്കുന്ന പരിപാടിയില്‍ വളരെ ആവേശത്തോടെയാണ് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്. Pacer അപ്ലിക്കേഷന്‍ വഴി നടക്കുന്ന ചലഞ്ചില്‍ ഇതിനകം അഞ്ഞൂറിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News