നാല് പതിറ്റാണ്ട് പ്രവാസം പിന്നിട്ടവരെ ആദരിച്ചു

Update: 2025-05-06 11:48 GMT

ദോഹ : ഉപജീവനാവശ്യാര്‍ത്ഥം തൊഴില്‍ തേടി പ്രവാസഭൂമികയില്‍ എത്തുകയും പ്രവാസത്തില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയും ചെയ്ത സി.ഐ.സി. റയ്യാന്‍ സോണല്‍ പ്രവര്‍ത്തകരെ അന്തര്‍ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ - റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ച് ആദരിച്ചു.

ഖത്തറില്‍ 48 വര്‍ഷം പിന്നിട്ട തൃശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശി കെ. എച്ച് കുഞ്ഞിമുഹമ്മദ്, നാല്പത്തി ഏഴര വര്‍ഷം പൂര്‍ത്തിയാക്കിയ പെരുമ്പാവൂര്‍ സ്വദേശി പി.കെ. മുഹമ്മദ് തുടങ്ങി കൂരിക്കളകത്ത ഹാരിസ് (കണ്ണൂര്‍, പാപിനിശ്ശേരി), എന്‍.പി. അഷ്റഫ് (തൃശൂര്‍, പുതുമനശ്ശേരി), അബ്ദുല്‍ സത്താര്‍ (തൃശൂര്‍, കരുവന്നൂര്‍), എ.ടി. അബ്ദുല്‍ സലാം (മലപ്പുറം, പെരുമ്പടപ്പ്), റസാഖ് കാരാട്ട് (കോഴിക്കോട്, കൊടുവള്ളി), പി.വി. അബ്ദുല്‍ സലാം (കോഴിക്കോട്, രാമനാട്ടുകര), അബ്ദുല്‍ ജലീല്‍ എം. എം (തൃശൂര്‍, വെങ്കിടങ്ങ്), അമീര്‍ ടി.കെ (തൃശൂര്‍, എറിയാട്), വിമണ്‍ ഇന്ത്യ പ്രവര്‍ത്തകയായ ബി. എം. ലൈല എന്നിവരാണ് നാല് പതിറ്റാണ്ട് പ്രവാസം പൂര്‍ത്തിയാക്കി ആദരം ഏറ്റുവാങ്ങിയത്.

സി.ഐ.സി. റയ്യാന്‍ സോണല്‍ വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഫസലുറഹ്‌മാന്റെ ഖിറാഅത്തോടെ ആരംഭിച്ചു. സോണല്‍ ഭാരവാഹികളായ അബ്ദുല്‍ ബാസിത്, റഫീഖ് തങ്ങള്‍, സിദ്ദിഖ് വേങ്ങര, വിമന്‍ ഇന്ത്യ റയ്യാന്‍ സോണല്‍ സെക്രട്ടറി സൈനബ അബ്ദുല്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Similar News