പെരുന്നാള്‍ കിസ്സ'' ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു

Update: 2025-04-01 11:10 GMT

ദോഹ :മടപ്പള്ളിയിലെയും പരിസര പ്രദേശത്തിലെയും ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തര്‍ ലേഡീസ് വിംഗ് ''പെരുന്നാള്‍ കിസ്സ'' എന്ന പേരില്‍ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ദോഹ ,കാലിക്കറ്റ് ടെയിസ്റ്റ് റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തിയ പരിപാടിയില്‍ മാഫ് ഖത്തര്‍ ലേഡീസ് വിംഗ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു .

ചടങ്ങില്‍ അംഗങ്ങളുടെ കലാ പ്രകടനങ്ങയും അല്‍ത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. ലേഡീസ് വിംഗ് ജനറല്‍ സെക്രെട്ടറി സരിത ഗോപകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലേഡീസ് പ്രസിഡന്റ് അനൂന ഷമീര്‍ അധ്യക്ഷത വഹിച്ചു. മാഫ് ഖത്തര്‍ പ്രസിഡന്റ് ഷംസുദ്ധീന്‍ കൈനാട്ടി പരിപാടി ഉത്ഘടനം ചെയ്തു.

പ്രതിഭ അജയ് ,താഹിറ മഹറൂഫ് ,സിന്ധു മനോജ്,ഷര്‍മിന സഫീര്‍ ,രമ്യ പ്രശാന്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .ലേഡീസ് വിംഗ് ട്രഷറര്‍ വിചിത്ര ബൈജു നന്ദി പറഞ്ഞു . മാഫ് ഖത്തര്‍ ലേഡീസ് വിംഗ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വo നല്‍കി

Similar News