ഇമ ഖത്തര്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

Update: 2024-12-23 13:30 GMT

ത്തറിലെ എടവനക്കാട് നായരമ്പലം മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഇമ (എടവനക്കാട് മഹല്ല് അസോസിയേഷന്‍) അംഗങ്ങള്‍ക്കും കുടുബങ്ങള്‍ക്കും ആയി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ദുഖാനില്‍ നടന്ന പരിപാടി പ്രസിഡന്റ് അനീഷ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ആഷിക്കിന്റെ സ്വാഗതത്തോട് കൂടി ആരംഭിച്ച പരിപാടിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ അരങ്ങേറി.

വിവാഹം ചെയ്തയക്കപെട്ട സഹോദരിമാരുടെ കുടുംബങ്ങള്‍ അടക്കം 200 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

പരിപാടികള്‍ക്ക് ഫാമിലി മീറ്റ് കമ്മിറ്റി അംഗങ്ങള്‍ ആയ ജൗഹര്‍,ഷിയാസ്, അംജദ്, അഫ്സല്‍,ഫൈസല്‍ എക്‌സ്‌കോം കമ്മറ്റി അംഗങ്ങള്‍ ആയ അജ്മല്‍,ഷഫീക്, സലിം, ജെസില്‍,സുറൂര്‍, നിറാസ് എന്നിവര്‍ നേതൃത്വം നല്‍കി

Tags:    

Similar News