ഓണോത്സവം 2024 സീസണ്‍-2 മെഗാ പൂക്കളമത്സരത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് തിരുവനന്തപുരം-ഖത്തര്‍ ചാപ്റ്റര്‍ ജേതാക്കള്‍.
ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഖത്തര്‍(FPAQ) റിയാദ മെഡിക്കല്‍ സെന്ററും,മാര്‍ക്ക് ഖത്തറു മായി ചേര്‍ന്നു സംഘടിപ്പിച്ച ഓണോത്സവം2024 സീസണ്‍- 2 സമാപിച്ചു. മെഗാ പൂക്കള മത്സരത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് തിരുവനന്തപുരം-ഖത്തര്‍ ചാപ്റ്റര്‍ ഒന്നാം സമ്മാനവും- 3001 ഖത്തര്‍ റിയാലും നേടി ചാമ്പ്യന്‍മാരായി, വൈബ്‌സ് ഫാമിലി ഖത്തര്‍ രണ്ടാം സ്ഥാനവും -2001 ഖത്തര്‍ റിയാലും ,ടീം പേള്‍ മൂന്നാം സ്ഥാനവും -1001 ഖത്തര്‍ റിയാലും നേടി. മെഗാ പായസ മത്സരത്തില്‍ ഒന്നാം സമ്മാനം ശ്രീദേവി മുരുകന്‍,രണ്ടാം സമ്മാനം അരുണ്‍ ദാസും,മൂന്നാം സമ്മാനം ആമിന ഷുക്കൂറും നേടി.
പൂക്കള മത്സരത്തിലെ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി റിയാദ മെഡിക്കല്‍ സെന്റെര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷഫീഖും ,ക്യാഷ് പ്രൈസ് മാര്‍ക്ക് ഖത്തര്‍ എംഡി ഷൗക്കത്ത് അലി TAJ ഉം നല്‍കി. റണ്ണേഴ്‌സിനുള്ള ക്യാഷ് പ്രൈസ് ടി.എസ്. ഖത്തര്‍ ഓപറേഷന്‍ മാനേജര്‍ റയീസ് സമ്മാനിച്ചു.ചടങ്ങില്‍ മുഖ്യ സ്‌പോണ്‌സേര്‍സിന് മെമെന്റോ നല്‍കി ആദരിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പ്രോഗ്രാം ചെയര്‍മാന്‍ റഷാദ് വെമ്പങ്ങാട്ട് നന്ദിയും രേഖപ്പെടുത്തി.