ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്‌ളസ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 3 എന്‍ട്രി പാസ്സ് റിലീസ് ചെയ്തു.റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടറും ജനറല്‍ മാനേജറുമായ പിടി മൊയ്തീന്‍ കുട്ടി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്, ഗ്രീന്‍ ജോബ്സ് മാനേജിംഗ് ഡയറക്ടര്‍ ഷാനു, റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, അബൂ ഹമദ് ടൂറിസം സിഇഒ റസ്സല്‍ അഹ് മദ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സജ്ന സഹ്റാസ് , ന്യൂ വാല്‍മാക്സ് പ്രതിനിധി ഫിറോസ് ബാബു എന്നിവര്‍ ചേര്‍ന്നാണ് എന്‍ട്രി പാസ്സ് റിലീസ് ചെയ്തത്.
ജൂലൈ 3 ന് ഐസിസി അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവില്‍ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ തുടങ്ങിവര്‍ പാടും.പരിപാടിയുടെ സൗജന്യ പാസ്സുകള്‍ക്ക് 70413304, 55099389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.