ദോഹ: ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയം ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിക്കുന്നു. ജനുവരി 24ന് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് വക്‌റയിലുള്ള ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് മസ്ജിദിലാണ് (DPSന് സമീപമുള്ള വക്‌റ വലിയ പള്ളി) പരിപാടി നടക്കുക.
പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ ടി. ആരിഫലി പരിപാടിയില്‍ പ്രഭാഷണം നിര്‍വഹിക്കും. ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയാണ് ടി. ആരിഫലി.
സ്ത്രീകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ ആണ് പരിപാടി സംഘടിപ്പിക്കുന്ന