ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍ലീഗ് സെവന്‍സ് ടൂര്‍ണമെന്റ് സീസണ്‍ ത്രീ; ജേഴ്സി പ്രകാശനം ചെയ്തു

Update: 2025-10-28 11:11 GMT

ദോഹ: പെര്‍ഫെക്ട് ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍ലീഗ് സെവന്‍സ് ടൂര്‍ണമെന്റ് സീസണ്‍ ത്രീ യുടെ ജഴ്സി പ്രകാശനം ബ്രില്ല്യന്റ് എഡുക്കേഷന്‍ ഗ്രൂപ്പ് എം.ഡി അഷ്റഫ് എ.എം പി എഫ് സീ സാരഥി റഷീദ് ചേന്ദമാംഗല്ലൂരിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ചടങ്ങില്‍ അമീന്‍ കൊടിയത്തൂര്‍, ഇല്യാസ്, ബാക്കിര്‍, ഇര്‍ഷാദ്, അമീര്‍ അലി, ഷഫീഖ് വി.വി , ജാബിര്‍ കീഴുപറമ്പ് , യാസീന്‍, മനാഫ്, ശാഫി, ഷാക്കിര്‍ എ.എം , മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നവമ്പര്‍ ഏഴ് പതിനാല് തിയ്യതികളിലായി നടക്കുന്ന മല്‍സങ്ങളില്‍ ആറു ടീമുകളിലായി അറുപതോളം കളിക്കാര്‍ പങ്കെടുക്കും. പൂര്‍ണമായും ഖത്തറില്‍ താമസക്കാരായ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന മല്‍സരങ്ങള്‍ ഇറാനി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചു വൈകിട്ട് ഏഴുമണി മുതലാണ് നടക്കുന്നത്. കാണികള്‍ക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Similar News