ജീവിതത്തില്‍ സ്വാധീനം ചെലുത്താത്ത വിദ്യാഭ്യാസം അപ്രസക്തം: ത്വയ്യിബ ഇബ്രാഹിം
ദോഹ: വിശുദ്ധ ഖുര്‍ആനെ ജീവിത വിജയത്തിന് വഴികാട്ടിയായി സ്വീകരിച്ചാല്‍ വിദ്യാലയങ്ങളില്‍ നിന്നും പുറത്തുനിന്നും വിവിധ മേഖലകളില്‍ നേടുന്ന വിജ്ഞാനം വിദ്യാര്‍ത്ഥികളുടെ ഭാവിജീവിതത്തിന് വെളിച്ചമായിത്തീരുമെന്നും ജീവിതത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്താത്ത വിദ്യാഭ്യാസം അപ്രസക്തമാണെന്നും ദോഹ അബര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്‌സ് & ഇന്റര്‍നാഷനല്‍ അഫേഴ്‌സ് ലക്ചറര്‍ ത്വയ്യിബ ഇബ്രാഹിം അഭിപ്രായപ്പെട്ടു. അല്‍മദ്‌റസ അല്‍ഇസ് ലാമിയ ശാന്തിനികേതന്‍ വക്‌റയില്‍ സംഘടിപ്പിച്ച സെക്കണ്ടറി ഫൈനല്‍ കോണ്‍വക്കേഷന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഈ വര്‍ഷം സെക്കണ്ടറി മതപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. മദ്‌റസയില്‍ നിന്നും ഈ വര്‍ഷം 42 വിദ്യാര്‍ഥികളാണ് സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയത്.
ബിരുദദാന സമ്മേളനത്തില്‍ സി.ഐ.സി വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസ വിങ് തലവനുമായ അര്‍ഷദ് ഇ, വിദ്യാഭ്യാസ വിഭാഗം ഡയര്‍ക്ടര്‍ മുഈനുദ്ദീന്‍, മുന്‍ അധ്യാപകന്‍ പി. അബ്ദുല്ല, രക്ഷിതാക്കളെ പ്രതിനിധീകരിച്ച് മുഹമ്മദ് ഷമീം, മുഹമദ് നൗഫല്‍, വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് നഷ്വ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പാള്‍ എം.ടി ആദം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അസ്ഹറലി, അര്‍ഷദ്, മുഈനുദ്ദീന്‍, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബദ്‌റുദ്ദീന്‍, മുഹമദ് സലിം പി.എം, പി. അബ്ദുല്ല, മുഹമ്മദ് സാലിഹ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ശുമൈസ് ഖുര്‍ആന്‍ പാരായണവും റിസ കബീര്‍ ഗാനാലാപനവും നടത്തി. സെക്കണ്ടറി വിഭാഗം തലവന്‍ ജാസിഫ് സ്വാഗതവും പി.പി അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. സാലിഹ് ശിവപുരം, പി.വി. നിസാര്‍, നബീല്‍ ഓമശ്ശേരി, ഹംസ മാസ്റ്റര്‍, സലീം വാഴക്കാട്, ഡോ. സല്‍മാന്‍, ഫജ്‌റുദ്ദീന്‍, ശബാന മഖ്ബൂല്‍, ഉമൈബാന്‍ ടീച്ചര്‍, ഷംല ആദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി