മാഫ് ഖത്തര്‍ ലേഡീസ് വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

Update: 2024-12-28 11:42 GMT

ദോഹ : മടപ്പള്ളിയിലെയും പരിസരപ്രദേശത്തെയും ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന ആളുകളുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തറിന്റെ ലേഡീസ് വിംഗ്, വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു . വകറ ബര്‍വ്വ വില്ലേജിലെ കാലിക്കറ്റ് ടെയ്സ്റ്റ് റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. മാഫ് ഖത്തര്‍ ലേഡീസ് വിംഗ് പ്രസിഡന്റ് അനൂന ഷമീര്‍ ആദ്യക്ഷത വഹിച്ച ചടങ്ങില്‍ മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ മുസ്തഫ ഹാജി സാഹിബ് ഉത്ഘടനം നിര്‍വഹിച്ചു. ജനറല്‍ സെക്രെട്ടറി സരിത ഗോപകുമാര്‍ സ്വാഗതം പറഞ്ഞു

മാഫ് ഖത്തര്‍ ഭാരവാഹികളായ പത്മരാജ് കൈനാട്ടി, ഷംസുദ്ധീന്‍ കൈനാട്ടി ,ശിവന്‍ വള്ളിക്കാട് ,നൗഫല്‍ ചോറോട് , ഷമീര്‍ മടപ്പള്ളി, താഹിറ മഹറൂഫ് , പ്രതിഭ അജയന്‍ , രജിത ഗിരീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .തുടര്‍ന്ന് അല്‍ത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടിയും മാഫ് ഖത്തര്‍ ലേഡീസ് വിംഗ് അംഗങ്ങളുടെ സ്റ്റേജ് പ്രോഗ്രാമും അരങ്ങേറി .രമ്യ സുനില്‍ , സുഹറ റഫീഖ് ,രമ്യ പ്രശാന്ത് ,സ്വാലിഹ സകരിയ്യ , സിന്ധു മനോജ് , ഷബ്ന ജിതേഷ് ,നീതു ശ്രീജിത്ത് ,ഷര്‍മിന ഷഫീര്‍, സബൂറ ശംസുദ്ധീന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വo നല്‍കി . ചടങ്ങില്‍ മാഫ് ഖത്തര്‍ ലേഡീസ് വിംഗ് ട്രഷറര്‍ വിചിത്ര ബൈജു നന്ദി പറഞ്ഞു .

Tags:    

Similar News