ഓ ഐ സി സി ഇന്‍കാസ് ആലപ്പുഴ ജില്ലാകമ്മിറ്റി വിജയാഘോഷവും കുടുംബസംഗമവും നടത്തി
ഓ ഐ സി സി ഇന്‍കാസ് ആലപ്പുഴ ജില്ലാകമ്മിറ്റി വയനാട് ,പാലക്കാട് ഉപതെരെഞ്ഞെടുപ്പുകളില്‍ യു ഡി എഫ് നേടിയ തിളക്കമാര്‍ന്ന വിജയം പ്രവര്‍ത്തകരുടെ കുടുംബ സംഗമത്തോടുകൂടി ആഘോഷിച്ചു. കെ പ സി സി സെക്രട്ടറി അഡ്വ: എസ്.ശരത് മുഖ്യാതിഥിയായിരുന്നു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉല്‍ഘാടനം ചെയ്തു.
പ്രീയങ്ക ഗാന്ധിയുടെ കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്നും വലിയഭൂരിപക്ഷത്തോടെ ജയിക്കാന്‍ കഴിഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് എന്നും അഭിമാനിക്കാവുന്ന ചരിത്ര വിജയമാണെന്നും, യു ഡി എഫിന്റെ ഐക്യത്തോടെയും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനം നല്കിയ വലിയ അംഗീകാരം കൂടിയാണ് പ്രീയങ്ക ഗാന്ധിയുടെ വിജയമെന്ന് അഡ്വ: ശരത് തന്റെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
പാലക്കാട് രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം സി പി എം - ബി ജെ പി അന്തര്‍ധാരയ്ക് ജനം കൊടുത്ത കനത്ത അടിയാണ്. വയനാട്ടിലേയും പാലക്കാട്ടേയും യു ഡി എഫി ന്റെ വന്‍ഭൂരിപക്ഷം ഭരണത്തിനെതിരേയുള്ള ഭരണ വിരുദ്ധ വികാരം കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അഡ്വ.എസ്.ശരത് പറഞ്ഞു. ചേലക്കര മണ്ഡലത്തില്‍ വോട്ട് ഷെയര്‍ കണക്കനുസരിച്ച് സാങ്കേതികമായി യു ഡി എഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്.
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പു മുതല്‍ യു ഡി എഫ് നേടുന്നവിജയങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെയുള്ള തീവ്രമായ ജനരോഷത്തിന്റ പ്രതിഫലനങ്ങളുടെ ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും, അതിന്റെ കര്‍മ്മപരിപാടികള്‍ക്കും പ്രവാസി സംഘടനകളും പ്രവര്‍ത്തകരും നല്‍കുന്ന ആത്മാര്‍ത്ഥമായ പിന്തുണയ്ക്കും സ്‌നേഹത്തിനും കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നന്ദി പ്രത്യേകം അറിയിക്കുന്നതായ് അഡ്വ: എസ്. ശരത് പറഞ്ഞു.
ഓ ഐ സി സി ഇന്‍കാസ് യൂത്ത് വിങ്ങ് സെന്ററല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീക്ഷണം പ്രസിദ്ധീകരണങ്ങള്‍പ്രവാസി സമൂഹത്തില്‍ എത്തിക്കുവാനായി നടത്തുന്ന നമ്മുടെ വീട്ടില്‍ നമ്മുടെ വീക്ഷണം പദ്ധതി യുടെ ഉദ്ഘാടനം വീക്ഷണം കലണ്ടര്‍ പ്രകാശനം ചെയ്തുകൊണ്ട് അഡ്വ.എസ്.ശരത് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ ജനസെക്രട്ടറി ജോജി ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ചാള്‍സ് ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റിജനസെക്രട്ടറി ശ്രീജിത്ത് S നായര്‍,യൂത്ത് വിംഗ് പ്രസിഡന്റ് നദീം മാനര്‍,ട്രഷറര്‍ ജോര്‍ജ്ജ്അഗസ്റ്റിന്‍, അരുണ്‍പുരയ്ക്കല്‍, സോളിവര്‍ഗ്ഗീസ്,അനില്‍കുമാര്‍,വിജോയ്,ടിജു തോമസ്തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.